വിദേശ സംഭാവന കേരളത്തിൽ മതപരിവർത്തനത്തിന് ഉപയോഗിക്കുന്നു: ബിജെപി

വിദേശത്ത് നിന്ന് വരുന്ന സംഭാവന കേരളത്തിൽ മതപരിവർത്തനത്തിന് ഉപയോഗിക്കുന്നു എന്ന് ബിജെപിയുടെ ആരോപണം. വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദ​ഗതി സംബന്ധിച്ച ചർച്ചയിലാണ് ബിജെപി എംപി അരുൺ സിം​ഗ് ഇക്കാര്യം ആരോപിച്ചത്. വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദ​ഗതി രാജ്യസഭ പാസ്സാക്കി.

കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ബില്ല് ലോക്സഭയിൽ പാസ്സായിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് ഇത് രാജ്യസഭയിൽ ചർച്ചയ്ക്കെടുത്തത്. പ്രതിപക്ഷത്തിന്റെ അഭാവത്തിലായിരുന്നു ചർച്ച. ബിജെപിയുടെ ചില അം​ഗങ്ങളും അണ്ണാ ഡിഎംകെയുടെ ഒരം​ഗവും മാത്രമാണ് ചർച്ചയിൽ പങ്കെടുത്തത്. ഇതിനിടെയാണ് കേരളത്തിനെതിരെ ആരോപണം ഉയർന്നത്. കേരളത്തിലെ ചില സന്നദ്ധ സംഘടനകൾ‌ വിദേശത്തു നിന്ന് സഹായം സ്വീകരിക്കുന്നു. അതു കഴിഞ്ഞ് ആ സഹായത്തിന്റെ ഭൂരിഭാ​ഗവും മതപരിവർത്തനത്തിന് ഉപയോ​ഗിക്കുന്നു എന്നാണ് അരു‌ൺ‌‍ സിം​ഗ് ആരോപിച്ചത്.

വിദേശത്തു നിന്ന് സംഭാവന വരുമ്പോൾ സന്നദ്ധ സംഘടനകൾ സ്വീകരിക്കുകയാണെങ്കിൽ അതിന്റെ 20 ശതമാനം മാത്രമേ അവരുടെ ചെലവുകൾക്കായി ഉപയോ​ഗിക്കാൻ കഴിയൂ എന്നതാണ് ഇന്ന് പാസ്സായ നിയമഭേദ​ഗതിയിലെ പ്രധാന കാര്യം. ബാക്കി തുക സന്നദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോ​ഗിക്കണം. സന്നദ്ധ സംഘടനകൾ അവരുടെ ചെലവ് എന്ന പേരിൽ തുക മതപരിവർത്തനത്തിന് ഉപയോ​ഗിക്കുന്നു എന്നാണ് അരുൺ സിം​ഗിന്റെ ആരോപണം.

pathram:
Leave a Comment