ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക് പ്രതിനിധിയോട് അസംബ്ലി കമ്മറ്റിക്കു മുന്നിലെത്താന്‍ ആവശ്യപ്പെട്ടതിനെതിരെ ഫെയ്‌സ്ബുക് സുപ്രീം കോടതിയെ സമീപിച്ചു. ഫെയ്‌സ്ബുക് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് അജിത് മോഹനാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. കാലേക്കൂട്ടിയുള്ള ഒരു തീരുമാനമാണ് കമ്മറ്റി എടുത്തിരിക്കുന്നത്. കമ്മറ്റിയുടെ ചെയര്‍മാന്‍ തന്റെ നിലപാട് പുറത്തറിയിച്ചു കഴിഞ്ഞു. അജിത്തിന്റെ പരാതിയില്‍ പറയുന്നു.
ഡല്‍ഹി അസംബ്ലി ഒരുങ്ങിത്തിരിച്ചിരിക്കുന്ന തരത്തിലുള്ള നടപടി എടുക്കാന്‍ അധികാരം നല്‍കുന്ന നിയമങ്ങളൊന്നും നിലവിലില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഡല്‍ഹി അസംബ്ലിയുടെ കമ്മറ്റിയുടെ ചെയര്‍മാന്‍ രാഘവ് ഛദ്ദ പറഞ്ഞത് ഫെയ്‌സ്ബുക്കിനെ സഹ-ആരോപിതനായി കാണണം എന്നാണ്. ഡൽഹി കലാപത്തില്‍ നടന്നത് ഫെയ്‌സ്ബുക്കും, കലാപം നടത്തിയവരും, സാമൂഹ്യ വിരുദ്ധരും തമ്മില്‍ മുന്‍കൂട്ടി നിശ്ചയിച്ചുറച്ച ഒരു ആക്രമണമായിരുന്നു എന്നാണ്. സെപ്റ്റംബര്‍ 15ന് കമ്മറ്റിക്കു മുന്നില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ഫെയ്‌സ്ബുക് അത് അവഗണിക്കുകയായിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 23ന് എത്തിച്ചേരാന്‍ ആവശ്യപ്പെടുകയും, ഹാജരായില്ലെങ്കില്‍ എതിര്‍ കക്ഷിക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുകയുമാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഫെയസ്ബുക് സുപ്രീം കോടതിയ സമീപിച്ചിരിക്കുന്നത്.
Leave a Comment