കൊച്ചി: പാലാരിവട്ടം പാലം പൊളിച്ച് പണിയാമെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. പാലം പണിയുടെ മേല്‍നോട്ട ചുമതല ഇ. ശ്രീധരന് നല്‍കുമെന്നും പാലം പണി ഒന്‍പത് മാസത്തിന് ഉള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ഇക്കാര്യത്തെക്കുറിച്ച് ശ്രീധരനുമായി ഉടന്‍ തന്നെ സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.
സുപ്രീംകോടതി വിധി സാങ്കേതികപരമായും ഭരണപരമായും തികച്ചും ശരിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലാരിവട്ടം പാലം പൊളിച്ച് പണിയാൻ കേരള സർക്കാരിന് അനുമതി നൽകിക്കൊണ്ട് ജസ്റ്റീസ് റോഹിൻടൻ നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പറഞ്ഞത്.
പാലം പൊളിക്കുന്നതിന് മുന്‍പ് ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി, സംസ്ഥാന സര്‍ക്കാരിന് എത്രെയും വേഗം പുതിയ പാലം പണിയാനുള്ള നടപടികളിലേക്ക് കടക്കാമെന്നും സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും വ്യക്തമാക്കി.
പാലത്തിന്റെ ദുര്‍ബലസ്ഥിതി ചൂണ്ടിക്കാട്ടി മദ്രാസ് ഐഐടി തയാറാക്കിയ റിപ്പോര്‍ട്ട് ഉള്‍പ്പടെ ഹാജരാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.
Leave a Comment