തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതികള്‍ ബിനാമികളെന്ന് കണ്ടെത്തല്‍. പ്രതി സ്വപ്നാ സുരേഷില്‍ നിന്നും പിടിച്ചെടുത്തത് ബിനാമി പണമാണെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍.
ബിനാമി പണമായത് കൊണ്ടാണ് ഇത് ലോക്കറില്‍ സൂക്ഷിച്ചതെന്നാണ് നിഗമനം. സ്വപ്നയുമായി അടുപ്പമുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥരുടേയും, രാഷ്ട്രീയ നേതാക്കളുടേയും സ്വത്ത് വിവരങ്ങളും ആദായ നികുതി വകുപ്പ് ശേഖരിക്കുകയാണ്. ഇത് സംബന്ധിച്ച് ആദായ നികുതി വകുപ്പ് കൂടുതല്‍ അന്വേഷണത്തിലേയ്ക്ക് കടക്കുകയാണ്.
അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് എന്‍ഐഎ വ്യക്തമാക്കി. കേസില്‍ 12 പ്രതികളുടെ റിമാന്‍ഡ് നീട്ടാനായി എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് നിര്‍ണായക പരാമര്‍ശങ്ങള്‍. ഇതുവരെ എന്‍ഐഎ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ ആവശ്യമാണ്
Leave a Comment