കണ്ണൂരില്‍ വീണ്ടും ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം; ഒരാള്‍ക്ക് പരുക്ക്‌

കണ്ണൂർ: മട്ടന്നൂർ നടുവനാട് സിപിഎം കേന്ദ്രത്തിൽ വീടിനുള്ളിൽ സ്ഫോടനം. ഒരാൾക്കു കൈയ്ക്കു പരുക്കേറ്റു. ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലം സന്ദർശിക്കാനെത്തിയ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, ഡിസിസി ജനറൽ സെക്രട്ടറി മുഹമ്മദ് ഫൈസൽ എന്നിവരെ വീടിനു സമീപം സിപിഎം പ്രവർത്തകർ തടഞ്ഞു തിരിച്ചയച്ചു. ഒപ്പം പൊലീസുണ്ടായിരുന്നെങ്കിലും ഇടപെട്ടില്ല.

താ‍ൻ ഉൾപ്പെടെയുള്ളവരെ സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നും തദ്ദേശ തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള ബോംബ് നിർമാണം ജില്ലയിൽ സിപിഎം തുടരുകയാണെന്നും പാച്ചേനി ആരോപിച്ചു. രണ്ടാഴ്ച മുമ്പ് കണ്ണൂർ കതിരൂരിൽ നിർമാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചു മൂന്നു സിപിഎം പ്രവർത്തകർക്കു ഗുരുതരമായി പരുക്കേറ്റിരുന്നു.

pathram:
Related Post
Leave a Comment