കുഞ്ഞ് ആണോ പെണ്ണോ എന്നറിയാന്‍ ഭാര്യയുടെ വയര്‍ കുത്തിക്കീറി ഭര്‍ത്താവ്

ലഖ്നൗ: ആറുമാസം ഗർഭിണിയായ ഭാര്യയുടെ വയർ കുത്തിക്കീറി ഭർത്താവിന്റെ ക്രൂരത. ഇത്തവണ ഗർഭം ധരിച്ചിരിക്കുന്നത് ആൺകുഞ്ഞിനെയാണോ പെൺകുഞ്ഞിനെയാണോ എന്നറിയാനാണ് അഞ്ച് പെൺമക്കളുടെ അച്ഛനായ പന്നാലാൽ 35-കാരിയായ ഭാര്യയുടെ വയർ കുത്തിക്കീറിയത്. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

ശനിയാഴ്ച വൈകീട്ട് ഉത്തർപ്രദേശ് നേക്പുർ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. അഞ്ച് പെൺമക്കളാണ് ദമ്പതിമാർക്കുള്ളത്. ഭാര്യ ആറാമതും ഗർഭിണിയായതോടെ ഇത്തവണ ആൺകുഞ്ഞ് വേണമെന്നായിരുന്നു പന്നാലാലിന്റെ ആഗ്രഹം. ഒടുവിൽ കുഞ്ഞ് ആണാണോ പെണ്ണാണോ എന്നറിയാനുള്ള ആകാംഷയിലാണ് പ്രതി കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ യുവതിയെ അയൽക്കാരാണ് ആദ്യം സമീപത്തെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യനില ഗുരുതരമായതിനാൽ യുവതിയെ പിന്നീട് ബയ്റേലിയിലെ ആശുപത്രിയിലേക്ക് മാറ്റി.

pathram desk 2:
Related Post
Leave a Comment