പാക്കിസ്ഥാനില്‍നിന്ന് കശ്മീരിലേക്ക് ലഹരിമരുന്ന് കടത്താൻ ശ്രമം; തടഞ്ഞ് ബി‌എസ്‌എഫ്

കശ്മീര: പാക്കിസ്ഥാനില്‍നിന്ന് ജമ്മു കശ്മീരിലേക്ക് ആയുധങ്ങൾ, വെടിമരുന്ന്, ലഹരിമരുന്ന് എന്നിവ കടത്താനുള്ള ശ്രമം അതിർത്തി രക്ഷാ സേന (ബി‌എസ്‌എഫ്) തടഞ്ഞു. രാജ്യാന്തര അതിർത്തിക്ക് സമീപം സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ബി‌എസ്‌എഫ് സൈനികർ രാത്രിയിൽ അർനിയ സെക്ടറിലെ ബുദ്വാർ – ബുള്ളെചാക്കിൽ വെടിവയ്പ് നടത്തി. പിറ്റേന്ന് രാവിലെ 58 പാക്കറ്റ് ലഹരിമരുന്ന്, രണ്ടു പിസ്റ്റളുകൾ, നാലു മാഗസീൻ, വെടിമരുന്ന് എന്നിവ ബി‌എസ്‌എഫ് കണ്ടെടുത്തു.

pathram desk 1:
Related Post
Leave a Comment