പത്തനാപുരത്ത് വിവാഹത്തില്‍ പങ്കെടുത്ത പതിനേഴ് പേര്‍ക്ക് കൊവിഡ്

കൊല്ലം പത്തനാപുരത്ത് വിവാഹത്തില്‍ പങ്കെടുത്ത പതിനേഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി വിവരം.
തലവൂര്‍ പഞ്ചായത്തിലെ പിടവൂരില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഫോട്ടോഗ്രാഫര്‍ക്കും പാചകക്കാരനും രോഗം സ്ഥിരീകരിച്ചു. വധുവും വരനും നിരീക്ഷണത്തിലാണ്.

കൊല്ലം ജില്ലയില്‍ ഇന്നലെ 218 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നുമെത്തിയ 2 പേര്‍ക്കും, ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 3 പേര്‍ക്കും, സമ്പര്‍ക്കം മൂലം 210 പേര്‍ക്കും, 3 ആരോഗ്യപ്രവത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചുത്. ജില്ലയില്‍ ഇന്നലെ 325 പേര്‍ രോഗമുക്തി നേടി.

pathram:
Related Post
Leave a Comment