ബെംഗളൂരു: ഷൂട്ടിങ്ങിനിടെ പരുക്കേറ്റ് ഭാഗികമായി കാഴ്ച പോയതിന്റെ സമ്മര്‍ദം മറികടക്കാന്‍ ലഹരി മരുന്ന് ഉപയോഗം തുടങ്ങിയെന്നും എന്നാല്‍ ലഹരി ഇടപാടുകളില്‍ പങ്കില്ലെന്നും കന്നഡ നടന്‍ ദിഗന്ത് മൊഴി നല്‍കിയതായി വിവരം. നടനെയും ഭാര്യയും നടിയുമായ അയ്ന്ദ്രിത റേയെയും ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പൊലീസ് വീണ്ടും ചോദ്യം ചെയ്യും.
ശ്രീലങ്കയിലെ ചൂതാട്ടകേന്ദ്രത്തില്‍ അയ്ന്ദ്രിത സന്ദര്‍ശനം നടത്തിയതിനും അറസ്റ്റിലായ നടിമാര്‍ രാഗിണി ദ്വിവേദിയും സഞ്ജന ഗല്‍റാണിയും ഉള്‍പ്പെട്ട ചില ലഹരി പാര്‍ട്ടികളില്‍ ദമ്പതികള്‍ പങ്കെടുത്തതിനും പൊലീസിനു തെളിവു ലഭിച്ചിട്ടുണ്ട്.
അതിനിടെ, രാഗിണിക്ക് ലഹരി മരുന്ന് വിറ്റിരുന്നതായും 2016ല്‍ സ്റ്റുഡന്റ് വീസയില്‍ ബെംഗളൂരുവിലെത്തിയ താന്‍ വീസ കാലാവധി കഴിഞ്ഞും ലഹരി ഇടപാടിനായി ഇവിടെ തുടരുകയായിരുന്നെന്നും അറസ്റ്റിലായ സെനഗല്‍ പൗരന്‍ ലോം പെപ്പര്‍ സാംബ മൊഴി നല്‍കി.
Leave a Comment