ഇന്ന് ആലപ്പുഴ ജില്ലയിൽ 200 പേർക്ക് കോവിഡ്

ഇന്ന് ആലപ്പുഴ ജില്ലയിൽ 200 പേർക്ക് കോവിഡ്.

ഒമ്പത് പേർ വിദേശത്തുനിന്നും 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യപ്രവർത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 178 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത് അത്.

വിദേശത്തുനിന്നും എത്തിയവർ- ഖത്തറിൽ നിന്നെത്തിയ താമരക്കുളം സ്വദേശി ,കുവൈത്തിൽ നിന്നെത്തിയ എഴുപുന്ന സ്വദേശി, സൗദിയിലെത്തിയ തെക്കേക്കര, രാമങ്കരി, താമരക്കുളം സ്വദേശികൾ, ഖത്തറിൽ നിന്നും എത്തിയ ചേപ്പാട് സ്വദേശി, ഷാർജയിൽ നിന്നെത്തിയ വെളിയനാട് സ്വദേശി, ഇറാഖിൽ നിന്നെത്തിയ കരുവാറ്റ സ്വദേശി, ദുബായിൽ നിന്നെത്തിയ വീയപുരം സ്വദേശി.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ- രാജസ്ഥാനിൽ നിന്നും എത്തിയ തൃക്കുന്നപ്പുഴ സ്വദേശി, ഉത്തർപ്രദേശിൽ നിന്നും എത്തിയ തഴക്കര സ്വദേശി, ഹൈദരാബാദിൽ നിന്നും എത്തിയ കഞ്ഞിക്കുഴി സ്വദേശി, മുംബൈയിൽ നിന്നുമെത്തിയ വെളിയനാട് , ആലപ്പുഴ സ്വദേശികൾ, പഞ്ചാബിൽ നിന്നും എത്തിയ തഴക്കര സ്വദേശി, ബാംഗ്ലൂരിൽ നിന്നും എത്തിയ മുഹമ്മ, ചേപ്പാട് സ്വദേശികൾ, വിജയവാഡ, ശ്രീനഗർ എന്നിവിടങ്ങളിൽനിന്നും എത്തിയ തൃക്കുന്നപ്പുഴ സ്വദേശികൾ, ജമ്മു കാശ്മീർ, ലഖ്നൗ എന്നിവിടങ്ങളിൽ നിന്നും എത്തിയ ചേപ്പാട് സ്വദേശികൾ.

*സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ*

അരൂർ 10, ആലപ്പുഴ 28, അമ്പലപ്പുഴ 5, ചേപ്പാട് ഒന്ന്, ചേർത്തല തെക്ക് 26, ചേർത്തല 3 ,ചെട്ടികുളങ്ങര 2, ചെന്നിത്തല ഒന്ന് ,ദേവികുളങ്ങര 7, ഹരിപ്പാട് 3 ,കുപ്പപ്പുറം ഒന്ന്, കായംകുളം 3, കരുവാറ്റ ഒന്ന്, കാർത്തികപ്പള്ളി 9, കുമാരപുരം3, മാന്നാർ ഒന്ന്, മാരാരിക്കുളം വടക്ക് 5, മണ്ണഞ്ചേരി ഒന്ന്, മാവേലിക്കര ഒന്ന്, മുളക്കുഴ ഒന്ന് , പാലമേൽ ഒന്ന്, പാണാവള്ളി ഒന്ന്, പുന്നപ്ര തെക്ക് ഒന്ന്, പുറക്കാട് 12, പുളിങ്കുന്ന് ഒന്ന്, പള്ളിപ്പാട് ഒന്ന്, പട്ടണക്കാട് ഒന്ന്, രാമങ്കരി 5, തെക്കേക്കര ഒന്ന്, തുറവൂർ 2, തഴക്കര 5, തൃക്കുന്നപ്പുഴ 9, തൈക്കാട്ടുശ്ശേരി ഒന്ന്, തണ്ണീർമുക്കം 3 , വെളിയനാട് 6, വയലാർ 4, വീയപുരം 12.

*199 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി*

ആകെ 5568 പേർ രോഗമുക്തരായി. 1927 പേർ ചികിത്സയിൽ ഉണ്ട്.

pathram desk 1:
Related Post
Leave a Comment