മൂക്കിൽ സ്‌പ്രേ ചെയ്യുന്ന കൊവിഡ് വാക്‌സിനുമായി ചൈന; പരീക്ഷണത്തിന് ചൈന

കൊവിഡ് വൈറസിനെതിരെ മൂക്കിൽ സ്‌പ്രേ ചെയ്യുന്ന വാക്‌സിനുമായി ചൈന. വാക്‌സിൻ പരീക്ഷണത്തിന് ചൈനയ്ക്ക് അനുമതി ലഭിച്ചു. നവംബറോടെ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം തുടങ്ങും.

സിയാമെൻ സർവകലാശാല, ഹോങ്കോങ് സർവകലാശാല, ബെയ്ജിങ് വാൻതായ് ബയോളജിക്കൽ ഫാർമസി എന്നിവർ ചേർന്നാണ് വാക്‌സിൻ വികസിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ നൂറ് പേരിലാണ് പരീക്ഷണം. മൂക്കിലൂടെയുള്ള വാക്‌സിൻ എടുക്കുന്നവർക്ക് കൊവിഡിൽ നിന്നും ഇൻഫ്‌ളുവെൻസ വൈറസുകളായ എച്ച്1 എൻ1, എച്ച്3 എൻ2, ബി എന്നീ വൈറസുകളിൽ നിന്നും അകന്ന് നിൽക്കാൻ സാധിക്കുമെന്നാണ് ഹോങ്കോങ് സർവകലാശാല പറയുന്നത്. മൂക്കിൽ സ്‌പ്രേ ചെയ്യുന്ന കൊവിഡ് വാക്‌സിന് ആദ്യമായാണ് ചൈന പരീക്ഷണാനുമതി നൽകുന്നതെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

pathram desk 1:
Related Post
Leave a Comment