കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു; മരിച്ചത് എബിവിപി പ്രവര്‍ത്തകനെ വധിച്ച കേസിലെ പ്രതി

കണ്ണൂർ: ചെറിയ ഇടവേളയ്ക്കു ശേഷം കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദ് കൊല്ലപ്പെട്ട കേസിലെ ഏഴാം പ്രതിയും എസ്ഡിപിഐ പ്രവർത്തകനുമായ കണ്ണവം വാഴപ്പുരയിൽ സലാഫുദ്ദീനെ ബൈക്കിലെത്തിയ സംഘം കാർ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തി.

കുടുംബാംഗങ്ങളുമായി കാറിൽ പോകുമ്പോഴായിരുന്നു അക്രമം. 2018 ജനുവരിയിലായിരുന്നു ശ്യാമപ്രസാദ് കൊല്ലപ്പെട്ടത്. ഒളിവിലായിരുന്ന സലാഫുദ്ദീൻ 2019 മാർച്ചിൽ പൊലീസ് കീഴടങ്ങുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം കണ്ണവത്തെത്തി.

pathram desk 2:
Related Post
Leave a Comment