ഇനി വോഡാഫോണും ഐഡിയയും ഇല്ല, പകരം ‘വി’

വോഡാഫോൺ ഐഡിയയുടെ പുതിയ ബ്രാന്റ് നെയിം പ്രഖ്യാപിച്ചു. ‘വി’ (Vi) എന്നാണ് പുതിയ പേര്. വോഡഫോൺ ഐഡിയ എംഡിയും സിഇഒയുമായ രവീന്ദർ താക്കറാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് വർഷത്തിനുള്ളിലാണ് ലോകത്തിലെ ഏറ്റവും വലിയ സംയോജനത്തിന്റെ മഹത്തായ ദൗത്യം ഞങ്ങൾ പൂർത്തിയാക്കിയത്.

രണ്ട് ബ്രാൻഡുകളുടെയും സംയോജനം പൂർത്തിയായതിനാൽ, ഒരു പുതിയ ആരംഭത്തിനുള്ള സമയമായി,സെപ്റ്റംബർ 7 ന് പ്രഖ്യാപനത്തിന്റെ തത്സമയ വെബ്കാസ്റ്റിനിടെ രവീന്ദർ തക്കർ പറഞ്ഞു.

രണ്ട് വർഷം മുമ്പാണ് ഐഡിയയും വോഡാഫോണും ലയിച്ചത്. അന്ന് മുതൽ രണ്ട് വലിയ നെറ്റ് വർക്കുകൾ സംയോജിപ്പിക്കുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഉപഭോക്താക്കളുടെ ജീവിതത്തിന് സുപ്രധാനമായ അർത്ഥം നൽകുന്ന ബ്രാൻഡായ Vi അവതരിപ്പിക്കുന്നതിൽ ഇന്ന് ഞങ്ങൾ സന്തുഷ്ടരാണ്, തക്കർ പറഞ്ഞു.Vi എന്ന പേര് വോഡഫോണിന്റെയും ഐഡിയയുടെയും ചുരുക്കപ്പേരെന്നതിനേക്കാൾ Vi,’ഞങ്ങൾ’ എന്നാണ്, ഇന്ത്യൻ സമൂഹത്തിന്റെ കൂട്ടായ സ്വഭാവത്തെയാണ് ഇത് പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോളതലത്തിൽ ഇന്ത്യ രണ്ടാമത്തെ വലിയ ടെലികോം വിപണിയും ഏറ്റവും വലിയ ഡാറ്റാ ഉപഭോക്താവുമാണ്.

pathram desk 2:
Related Post
Leave a Comment