ബിനീഷ് കോടിയേരിയുമായി അറസ്റ്റിലാകുന്നതിനു 2 ദിവസം മുൻപ് വരെ അനൂപ് സംസാരിച്ചു; നാട്ടിലേക്കു വരാൻ 15,000 രൂപ നൽകി

അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയെ പതിവായി വിളിക്കാറുണ്ടെന്നു ഫോൺ രേഖകൾ. അനൂപിന്റെ 78299 44944 എന്ന നമ്പറിൽ നിന്ന് ബിനീഷ് കോടിയേരിയുടെ 456ൽ അവസാനിക്കുന്ന മൊബൈൽ നമ്പറിലേക്കായിരുന്നു കോളുകൾ. ഓഗസ്റ്റ് 1ന് ഇരുവരും തമ്മിൽ 2 തവണ സംസാരിച്ചിട്ടുണ്ട്. ഇതിൽ രണ്ടാമത്തെ കോൾ 196 സെക്കൻഡ് നീണ്ടു. പിന്നീട് 13നു രാത്രി 11നു 488 സെക്കൻഡ് നേരം സംസാരിച്ചു. അറസ്റ്റിലാകുന്നതിനു 2 ദിവസം മുൻപ് ഓഗസ്റ്റ് 19ന് ഉച്ചയ്ക്ക് 12.53 മുതൽ 1.28 വരെയുള്ള സമയത്തിനിടെ 5 തവണ സംസാരിച്ചു. 8 സെക്കൻഡ് മുതൽ 1 മിനിറ്റ് വരെയാണ് സംസാര ദൈർഘ്യം. 21നാണ് അനൂപ് പിടിയിലാകുന്നത്.

അനൂപ് മുഹമ്മദിന് ബെംഗളൂരുവിൽ സാമ്പത്തിക സഹായം നൽകിയത് ബിനീഷ് കോടിയേരിയുടെ ബെംഗളൂരുവിലെ ധനകാര്യ സ്ഥാപനത്തിന്റെ മറവിലെന്ന് ആരോപണമുണ്ട്. ബിനീഷിന്റെ കമ്പനിയുടെ പാർട്ണർ ആയിരുന്ന അനസ് വലിയപറമ്പത്തുമായി ചേർന്നാണ് 2015ൽ സ്ഥാപനം ആരംഭിച്ചത്. അനൂപ് മുഹമ്മദിനെ അടുത്തറിയാമെന്നും വർഷങ്ങളായുള്ള സൗഹൃദമുണ്ടെന്നും ബിനീഷ് വെളിപ്പെടുത്തിയിരുന്നു. പിടിയിലാകുന്നതിനു 2 ദിവസം മുൻപു നാട്ടിലേക്കു വരാൻ പണമില്ലെന്നു പറഞ്ഞു വിളിച്ചെന്നും 15,000 രൂപ നൽകിയെന്നും സമ്മതിച്ചു.

pathram:
Related Post
Leave a Comment