‘ദൃശ്യം 2 ആർക്കും ചിന്തിക്കാൻ പറ്റാത്ത കഥ’ !! വെളിപ്പെടുത്തലുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ അത്ഭുത ചിത്രമാണ് ‘ദൃശ്യം’. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച വിജയം ചിത്രങ്ങളിലൊന്നായി ദൃശ്യം പുതിയ ചരിത്രം എഴുതുകയാണ് ഉണ്ടായത്. ദൃശ്യം 2 ഒരുങ്ങുന്നു എന്ന വാർത്ത വളരെ അപ്രതീക്ഷിതമായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായത് തൊട്ടുപിന്നാലെ വലിയ ഊഹാപോഹങ്ങളും ചർച്ചകളും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു.

എന്നാൽ എല്ലാ ഉപഭോക്താക്കളെയും തിരസ്കരിച്ചുകൊണ്ട് ചിത്രത്തിന്റെ സംവിധായകനും എഴുത്തുകാരനുമായ ജീത്തു ജോസഫ് തന്നെ രംഗത്ത് വരികയും ചിത്രം ആദ്യഭാഗം പോലെ ത്രില്ലർ ആയിരിക്കില്ല എന്ന് തുറന്നു പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ജീത്തു ജോസഫിന്റെ പിന്നാലെ നിർമാതാവ് ആന്റണി പെരുമ്പാവൂരും ചിത്രത്തിന്റെ പ്രമേഹത്തെക്കുറിച്ചുള്ള സുപ്രധാനമായ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ഒരു ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പ്രേക്ഷകർ കാത്തിരിക്കുന്ന ദൃശ്യം 2നെക്കുറിച്ച് തുറന്നുപറഞ്ഞത്.

ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ ഇങ്ങനെ: “…ദൃശ്യം 2നെക്കുറിച്ച്…. ആ സിനിമ കണ്ടവരും കാണാത്തവരും എനിക്ക് തോന്നുന്നു, കാണാത്തവർ വളരെ കുറച്ച് ഉണ്ടാവുകയുള്ളൂ. അവർക്കെല്ലാം ആ സിനിമയെക്കുറിച്ച്, വരാൻ പോകുന്ന സിനിമയെ കുറിച്ച് ഒരു കഥ മനസ്സിൽ ഉണ്ടാക്കി വെച്ചിട്ടുണ്ട്. ജോർജ്ജ് കുട്ടിക്ക് എന്താണ് സംഭവിച്ചത്, ഓരോരുത്തർക്കും ഓരോ കഥയുണ്ട്, അപ്പോ എന്തായാലും അവർ ഉദ്ദേശിക്കുന്ന കഥയായിരിക്കില്ല. ഞാൻ ആദ്യം മുതലേ ജീത്തുവിനോട് പറഞ്ഞിട്ടുണ്ട് ദൃശ്യം 2 ചെയ്യണം എന്ന്. അപ്പോൾ ജീത്തു എന്നോട് പറഞ്ഞത് ‘ഇല്ല അണ്ണാ അത് കിട്ടുന്നില്ല’ അങ്ങനെ കുറെ കാലം. വർഷങ്ങൾ അങ്ങനെ ജീത്തു സംസാരിച്ചിട്ടുണ്ട്.

അവസാനം ജീത്തു വിളിച്ചിട്ട് എന്നോട് പറഞ്ഞു ‘അതിന്റെ ഒരു ഏരിയ ക്ലിയർ ആയി കിട്ടി’ എന്നുപറഞ്ഞിട്ട് സംസാരം തുടങ്ങിയിട്ട് ഇതിനകത്തേക്ക് ആയതാണ്. ജിത്തു ഒരുപാട് കാലം ജോലി ചെയ്തതാണ് കാരണം, അന്ന് പറഞ്ഞത് പോലെ ആർക്കും ചിന്തിക്കാൻ പറ്റാത്ത ഒരു കാര്യം അതിനകത്ത് ഉണ്ടെങ്കിൽ മാത്രമേ ഇങ്ങനെ ഒരു കാര്യം ഉണ്ടാവുകയുള്ളൂ. എന്നും സെക്കൻഡ് പാർട്ടുകൾ സൂക്ഷിച്ചെ എടുക്കാൻ പാടുള്ളൂ. അതുകൊണ്ടുതന്നെ ഏറ്റവും വളരെയധികം ജോലികൾ ചെയ്തിട്ടാണ് ആ സിനിമ ചെയ്യുന്നത്…”

pathram desk 2:
Related Post
Leave a Comment