മേപ്പയ്യൂരിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം

കോഴിക്കോട് മേപ്പയ്യൂരിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഓഫീസിലെ കസേരയും ജനൽചില്ലുകളും തകർത്തു. അക്രമത്തിന് പിന്നിൽ ഡിവൈഎഫ്ഐ- സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.

ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് ആക്രമണം ഉണ്ടായത്. 15 പേരടങ്ങിയ സംഘം ഓഫീസിലേക്ക് പാഞ്ഞെത്തി ഫർണിച്ചറുകളും മറ്റും തകർക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. സംഘർഷ സാധ്യത ഒഴിവാക്കുന്നതിനായി സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. വിഡിയോ സ്റ്റോറി കാണാം.

pathram:
Related Post
Leave a Comment