ആറു മാസത്തിനിടയിൽ ആദ്യമായി ഡീസൽ വിലയിൽ കുറവ്

ആറു മാസത്തിനിടയിൽ ആദ്യമായി ഡീസൽ വിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് വിലയിൽ 17 പൈസ കുറയും. എന്നാൽ പെട്രോൾ വിലയിൽ മാറ്റമില്ല. ഇതിനു മുൻപ് മാർച്ച് 16 നാണ് ഡീസൽ, പെട്രോൾ വിലയിൽ കുറവുണ്ടായത്. മാർച്ച് 16ന് കൊച്ചിയിൽ പെട്രോളിന് 71.39 രൂപയും ഡീസലിന് 66.03 രൂപയുമായിരുന്ന വില. ആറു മാസക്കാലയളവിൽ പെട്രോളിന് 11.25 രൂപയും ഡീസലിന് 11.75 രൂപയും വർധിച്ചു.

ഇന്നത്തെ ഇന്ധന വില കാക്കനാട് (കൊച്ചി): പെട്രോൾ: 82.64 രൂപ, ഡീസൽ: 77.77രൂപ.

pathram:
Related Post
Leave a Comment