കെ.എസ്.ആർ.ടി.സി. സർവീസ് അടിമുടി പരിഷ്കരിക്കാൻ 16.98 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായി. അഞ്ചുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദേശം. ഭരണപരമായ കാര്യങ്ങൾ, സർവീസ് നടത്തിപ്പ്, യാത്രാ അറിയിപ്പ് സംവിധാനം, ടിക്കറ്റിങ്, ജി.പി.എസ്. തുടങ്ങിയ മേഖലകളിലാണ് പൊളിച്ചെഴുത്ത് വരുന്നത്.
കെ.എസ്.ആർ.ടി.സി.യുടെ എല്ലാ വാഹനങ്ങളിലും ജി.പി.എസ്. സംവിധാനമൊരുക്കാൻ നേരത്തേ ആലോചനയുള്ളതാണ്. ജി.പി.എസുമായി ബന്ധപ്പെടുത്തി യാത്രാ അറിയിപ്പ് സംവിധാനം നടപ്പാക്കും.
ഇതിലൂടെ ഓരോ റൂട്ടിലെയും ബസ് ഷെഡ്യൂൾ, റൂട്ടുമാറ്റങ്ങൾ, ബസിന്റെ തത്സമയസ്ഥാനം എന്നിവ കിട്ടും. ഇതിനായി ആപ്പ് സേവനം ലഭ്യമാക്കും. വാഹനങ്ങളുടെ സർവീസിനിടയിലുള്ള സീറ്റുലഭ്യത ഏതുസമയത്തും അറിയാനും സാധിക്കും.
അമിതവേഗം, അലക്ഷ്യമായ ഡ്രൈവിങ് എന്നിവ നിരീക്ഷിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനും ഈ സംവിധാനത്തിലൂടെ സാധിക്കും. മാനേജ്മെന്റിന് ആവശ്യമായ വിവരങ്ങൾ വേഗത്തിൽ ലഭിക്കുന്നതിനും അതിലൂടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പദ്ധതിയുണ്ട്.
വാഹനങ്ങളുടെ നിയന്ത്രണത്തിനും യാത്രക്കാരെ സഹായിക്കുന്നതിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആധുനിക കൺട്രോൾ കേന്ദ്രവും ഹെൽപ്പ് ഡെസ്കും ഉണ്ടാകും. ക്യാഷ്ലെസ് സൗകര്യമുള്ള ആധുനിക ടിക്കറ്റിങ് സംവിധാനം ജി.പി.എസുമായി ബന്ധപ്പെടുത്തും.

എല്ലാത്തരം ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളും നാഷണൽ കോമൺ മൊബിലിറ്റി കാർഡും ഉപയോഗിക്കാൻ സാധിക്കുന്നതരത്തിലുള്ള ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീൻ സംവിധാനമാണ് നടപ്പിൽവരുത്തുന്നത്. മൊബൈൽ ടിക്കറ്റിങ് സംവിധാനവും ഇതിലുണ്ടായിരിക്കും.

Leave a Comment