രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 37ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 69,921 പേര്‍ക്ക് രോഗം

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 37ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,921 പേര്‍ക്കാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്.ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 36,91,167 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 819 പേര്‍ക്കാണ് കോവിഡ്മൂലം ജീവന്‍ നഷ്ടമായത്.

രാജ്യത്ത് നിലവില്‍ 7,85,996 സജീവ കേസുകളാണുള്ളത്. 28,39,883 പേര്‍ രോഗമുക്തി നേടി. ഇതുവരെ 65,288 പേരാണ് കോവിഡ്മൂലം മരിച്ചത്.മഹാരാഷ്ട്രയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം എട്ടുലക്ഷത്തിലേക്ക് അടുക്കുകയാണ്.

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആന്ധ്രപ്രദേശും തമിഴ്നാടുമാണ് മഹാരാഷ്ട്രയ്ക്ക് പിന്നിലുള്ളത്.

pathram:
Related Post
Leave a Comment