പണിക്കൊന്നും പോകാതെ പിഎസ് സി റാങ്ക് ലിസ്റ്റും നോക്കിയിരിക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്ന് രശ്മി ആര്‍. നായര്‍; വിവാദം

കൊച്ചി: പിഎസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പരിഹാസ പോസ്റ്റുമായി രശ്മി ആര്‍. നായര്‍. 28 വയസ്സായിട്ടും പണിക്കൊന്നും പോകാതെ പിഎസ് സി റാങ്ക് ലിസ്റ്റും നോക്കിയിരിക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നായിരുന്നു രശ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ ഫെയ്‌സ്ബുക്കില്‍ നിന്ന് പോസ്റ്റ് അപ്രത്യക്ഷമായി. അതേസമയം തന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പോസ്റ്റ് താന്‍ ഡിലീറ്റ് ചെയ്തിട്ടില്ലെന്നും രശ്മി പറഞ്ഞു. മാസ് റിപ്പോര്‍ട്ടിങ്ങിലുടെയാണ് പോസ്റ്റ് അപ്രത്യക്ഷമായതെന്നുമാണ് അവരുടെ വിശദീകരണം.

pathram:
Related Post
Leave a Comment