ഭക്ഷ്യക്കിറ്റ് അടുത്ത നാലു മാസം തുടരും; കോവിഡ് ടെസ്റ്റ് എണ്ണം പ്രതിദിനം അരലക്ഷമായി ഉയര്‍ത്തും

തിരുവനന്തപുരം: നൂറു ദിവസത്തെ പ്രത്യേക കര്‍മപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറു ദിവസംകൊണ്ട് നൂറു പദ്ധതികള്‍ നടപ്പാക്കുമെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ഓണത്തിന് ആരംഭിച്ച ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാലു മാസം തുടരും. റേഷന്‍ കടകള്‍ വഴി ഇപ്പോള്‍ ചെയ്യുന്നതുപോലെതന്നെ കിറ്റ് വിതരണം ചെയ്യും.

“മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന കാലും ഉണ്ടായിരുന്നു എന്നാണ് സങ്കല്‍പ്പം. അത്തരം കാലം ഇനിയും ഉണ്ടാക്കിയെടുക്കാവുന്നതേ ഉള്ളൂ. എല്ലാവരും സന്തോഷത്തോടെ കഴിയുന്ന കാലം ഉണ്ടാക്കിയെടുക്കണമെങ്കില്‍ ആത്മാര്‍ഥമായ പരിശ്രമം വേണം”, പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പറഞ്ഞു…

സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ നൂറ് രൂപ വീതം വര്‍ധിപ്പിക്കും. പെന്‍ഷന്‍ മാസം തോറും വിതരണം ചെയ്യും.

നൂറു ദിവസത്തിനുള്ളില്‍ ആവശ്യമായ ജീവനക്കാരെ ആരോഗ്യരംഗത്ത് നിയമിക്കും
ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം അരലക്ഷമായി ഉയര്‍ത്തും

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആശുപത്രിയുടെ സൗകര്യങ്ങളുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും.

നൂറു ദിവസങ്ങളില്‍ 153 പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യും. രാവിലെയും വൈകുന്നേരവും ഒപി ഉണ്ടാകും

സ്‌കൂളുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കും. 250 പുതിയ സ്‌കൂള്‍കെട്ടിടങ്ങളുടെ പണി ആരംഭിക്കും.

എല്‍പി സ്‌കൂളുകള്‍ എല്ലാം ഹൈ ടെക്ക് ആക്കി മാറ്റും.

അഞ്ചു ലക്ഷം കുട്ടികള്‍ക്ക് ലാപ്‌ടോപ്പുകള്‍ എത്തിക്കുന്നതിനുള്ള വിദ്യാശ്രീ പദ്ധതി പൂര്‍ത്തികരിക്കും.

pathram:
Leave a Comment