അനില്‍നമ്പ്യാരെ കുറിച്ച് സ്വപ്‌ന നല്‍കിയ മൊഴി ചോര്‍ത്തി; കസ്റ്റംസ് ആസ്ഥാനത്ത് അതൃപ്തി

സ്വപ്ന സുരേഷ് നൽകിയ മൊഴി കസ്റ്റംസിൽ നിന്ന് ചോർന്നതിനെപ്പറ്റി കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം അന്വേഷണം തുടങ്ങി. സ്വപ്ന സുരേഷ് സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ മൊഴിയിൽ ജനം ടിവി കോ ഓർഡിനേറ്റിങ് എഡിറ്ററായിരുന്ന അനിൽ നമ്പ്യാരെക്കുറിച്ചു പറയുന്ന ഭാഗം മാത്രമാണു ചോർന്നത്. ഇതു സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുകയും ചെയ്തു. കസ്റ്റംസ് സംഘത്തിലെ ഉന്നതർ ഇതിൽ അതൃപ്തി അറിയിച്ചിട്ടുണ്ട്.

ആരുടെ കയ്യിൽ നിന്നാണു മൊഴി ചോർന്നതെന്നും ഇൗ ഭാഗം മാത്രം തിരഞ്ഞെടുത്തു ചോർത്തിയതിൽ ദുരൂഹതയുണ്ടെന്നുമാണു വിലയിരുത്തൽ. കസ്റ്റംസ് ആസ്ഥാനത്ത് നിന്ന് ഇതിൽ ആശങ്ക അന്വേഷണസംഘത്തെ അറിയിച്ചു. മറ്റ് അന്വേഷണ ഏജൻസികളും അതൃപ്തി അറിയിച്ചിട്ടുണ്ട്.

അനിൽ നമ്പ്യാരെ ചോദ്യം ചെയ്യാൻ കസ്റ്റംസ് വിളിച്ചതിന് ഒരു ദിവസം മുൻപു തന്നെ സ്വപ്നയുടെ മൊഴി പ്രചരിച്ചു. സ്വപ്നയെ എൻഐഎ അറസ്റ്റ് ചെയ്തശേഷം കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങിയപ്പോൾ നൽകിയ മൊഴിയാണു ചോർന്നത്.

pathram:
Related Post
Leave a Comment