ന്യൂഡല്‍ഹി: അണ്‍ലോക്ക് നാലാംഘട്ട മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. സെപ്റ്റംബര്‍ 1 മുതല്‍ 30 വരെയാണ് അണ്‍ലോക്ക് നാലാംഘട്ടം. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഇന്‍ഡോര്‍ തിയറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവ ഈ ഘട്ടത്തിലും തുറക്കില്ല. ഒമ്പതു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്തി അധ്യാപകരോട് ഉപദേശം തേടാം. ഇതിന് രക്ഷിതാക്കള്‍ സമ്മതം എഴുതി നല്‍കണം. അതേസമയം, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇതിന് അനുമതിയില്ല.
സെപ്റ്റംബര്‍ ഏഴു മുതല്‍ മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കും. സെപ്റ്റംബര്‍ 21 മുതല്‍ പൊതുപരിപാടികള്‍ക്ക് ഉപാധികളോടെ അനുമതി നല്‍കി. രാഷ്ട്രീയ, വിനോദ, കായിക, മത, സാമൂഹിക, സാംസ്‌കാരിക പരിപാടികള്‍ നടത്താം. നൂറില്‍ കൂടുതല്‍ ആളുകള്‍ പാടില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. സെപ്റ്റംബര്‍ 21 മുതല്‍ ഓപ്പണ്‍ എയര്‍ തിയറ്ററുകളില്‍ പരിപാടികള്‍ നടത്താം
Leave a Comment