പെറ്റമ്മയെ എന്ന് തള്ളിപ്പറയും എന്ന കാര്യം മാത്രം നമ്മളിനി അന്വേഷിച്ചാല്‍ മതി- കടകംപള്ളി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ശരിയാ ദിശയിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബി.ജെ.പി., യു.ഡി.എഫ്. ബന്ധമുള്ളവരാണ് സ്വര്‍ണക്കടത്ത് കേസില്‍ അകപ്പെട്ടത്. ജനം ടി.വിയെയും അനില്‍ നമ്പ്യാരേയും തള്ളിപ്പറഞ്ഞതിലൂടെ കേന്ദ്രമന്ത്രി വി. മുരളീധരനെയും സംസ്ഥാന ബി.ജെ.പി. നേതൃത്വം തള്ളിക്കളഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനം ടി.വിയിലെ മാധ്യമപ്രവര്‍ത്തകനെ തള്ളിപ്പറഞ്ഞത് വേണമെങ്കില്‍ നമുക്ക് മനസിലാക്കാം. എന്നാല്‍ ആ ചാനലിനെ തന്നെ ബി.ജെ.പി. നേതൃത്വം തള്ളിപ്പറഞ്ഞതോടുകൂടി കേന്ദ്ര സഹമന്ത്രിയേക്കൂടി സംസ്ഥാന നേതൃത്വം തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഇതോടെ ബി.ജെ.പി. എന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. പെറ്റമ്മയെ എന്ന് തള്ളിപ്പറയും എന്ന കാര്യം മാത്രം നമ്മളിനി അന്വേഷിച്ചാല്‍ മതി- കടകംപള്ളി പരിഹസിച്ചു.

pathram:
Related Post
Leave a Comment