ഓണത്തിന് പൊതുഗതാഗതത്തിന് അനുമതി; എല്ലാ ജില്ലകളിലേക്കും യാത്ര ചെയ്യാം

തിരുവനന്തപുരം: ഓണത്തിന് പൊതുഗതാഗതനിയന്ത്രണമില്ല. അടുത്ത ബുധനാഴ്ചവരെ എല്ലാ ജില്ലകളിലേക്കും യാത്രയ്ക്ക് അനുമതി. രാവിലെ ആറുമുതല്‍ രാത്രി പത്തുവരെയാണ് യാത്രാനുമതി. ഇപ്പോള്‍ അയല്‍ ജില്ലകളിലേക്ക് മാത്രമേ സര്‍വീസിന് അനുമതിയുള്ളൂ.

സംസ്ഥാനത്ത് പൊതു ഓണാഘോഷ പരിപാടികൾക്ക് ബുധനാഴ്ച വിലക്ക് പ്രഖ്യാപിച്ചിരുന്നു. പൊതുയിടങ്ങളില്‍ പൂക്കളങ്ങൾ പാടില്ലെന്നും റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെട്ടവിച്ച സർക്കുലർ പറയുന്നു. മാർക്കറ്റുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നിയന്ത്രണങ്ങളോടെ പ്രവർത്തന അനുമതി നൽകിയിട്ടുണ്ട്. കണ്ടെയ്‌ൻമെന്റ് സോണുകളിൽ ഇളവുകൾ ഉണ്ടാകില്ലെന്നും സർക്കാർ വ്യക്തമാക്കി.

pathram desk 1:
Related Post
Leave a Comment