പ്രളയഫണ്ട് തട്ടിപ്പ്; വിഷ്ണു പ്രസാദ് തട്ടിയെടുത്തത് 67,78,000 രൂപയെന്ന് കുറ്റപത്രം

പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ മുന്‍ ക്ലര്‍ക്ക് വിഷ്ണുപ്രസാദ് തട്ടിയെടുത്ത പണം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം. തട്ടിപ്പിനായി പ്രതി 265 രസീതുണ്ടാക്കിയതായും കുറ്റപത്രത്തില്‍ പറയുന്നു.
വിഷ്ണുപ്രസാദ് കളക്ടറുടെ വ്യാജ ഒപ്പിട്ടെന്നും കുറ്റപത്രത്തിലുണ്ട്.

എറണാകുളം പ്രളയഫണ്ട് തട്ടിപ്പ് കേസിലെ രണ്ടാമത്തെ കുറ്റപത്രമാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതില്‍ വിഷ്ണുപ്രസാദ് മാത്രമാണ് പ്രതി. 291 ഗുണഭോക്താക്കളില്‍ നിന്ന് 1,16,08,100 രൂപ വിഷ്ണുപ്രസാദ് വാങ്ങിയിരുന്നു. അതില്‍ 48,30,000 രൂപയാണ് ട്രഷറി അക്കൗണ്ടിലേക്ക് തിരിച്ചടച്ചു. 67,78,100 രൂപയുടെ തിരിമറി വിഷ്ണുപ്രസാദ് നടത്തിയെന്നാണ് കുറ്റപത്രത്തിലുളളത്. തട്ടിയെടുത്ത പണം കണ്ടെത്തുന്നതിന് വേണ്ടി വിഷ്ണുപ്രസാദിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളില്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ പണം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചു.

pathram desk 1:
Leave a Comment