ബെംളൂരു: കാറിലും ബൈക്കിലും ഒറ്റയ്ക്ക് യാത്രചെയ്യുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ലെന്ന് ബെംഗളൂരു കോര്‍പറേഷന്‍. കാറില്‍ ഒന്നിലധികം പേര്‍ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ബൈക്കില്‍ പുറകില്‍ ആളുണ്ടെങ്കിലും മാസ്‌ക് നിര്‍ബന്ധമാണ്. മാസ്‌ക് ഉപയോഗിക്കാത്തവര്‍ക്ക് കോര്‍പറേഷന്‍ മാര്‍ഷന്‍മാര്‍ പിഴ ചുമത്തുന്നതുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കോര്‍പറേഷന്റെ നിര്‍ദേശം. മുന്‍പ്, ശ്വാസമെടുക്കുമ്പോഴുള്ള ബുദ്ധിമുട്ട് പരിഗണിച്ച് വ്യായാമത്തിന്റെ ഭാഗമായി നടക്കുകയും ഓടുകയും ചെയ്യുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ലെന്ന് കോര്‍പറേഷന്‍ അറിയിച്ചിരുന്നു.
കാറിലും ബൈക്കിലും ഒറ്റയ്ക്ക് യാത്രചെയ്യുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ല
Related Post
Leave a Comment