11 മാസം മുന്‍പ് വിവാഹിതയായ മലയാളി യുവതി മരിച്ച നിലയില്‍

ബെംഗളൂരു: കണ്ണൂര്‍ കൂത്തുപറമ്പ് പാച്ചപ്പൊയ്ക അനാമികയില്‍ മലപ്പിലായി മനോഹരന്റെയും വി.കാഞ്ചനയുടെയും മകള്‍ വി.അനഘയെ (25) ഇലക്ട്രോണിക് സിറ്റിക്കു സമീപം ബൊമ്മസന്ദ്രയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കുമ്പാട് കൂളിബസാര്‍ സ്വദേശി എം.ടി.ഷരീഷിന്റെ ഭാര്യയാണ്. ഞായറാഴ്ച വൈകിട്ടാണ് അനഘയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്നു ഷരീഷ് പൊലീസിനോടു പറഞ്ഞു. 11 മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.

മരണ വിവരം അറിഞ്ഞ് അനഘയുടെയും ഷരീഷിന്റെയും അച്ഛനമ്മമാര്‍ ഇന്നലെ ബെംഗളൂരുവില്‍ എത്തി. സൂര്യനഗര്‍ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നു പാച്ചപ്പൊയ്കയിലെ വീട്ടിലെത്തിക്കും. സംസ്‌കാരം രാവിലെ 8ന് പന്തക്കപ്പാറ പ്രശാന്തി വൈദ്യുത ശ്മശാനത്തില്‍. സഹോദരന്‍: അഖില്‍.

pathram:
Related Post
Leave a Comment