കൊച്ചി: അവസാനഘട്ട പരീക്ഷണം വിജയിച്ചാല്‍ ഡിസംബറില്‍ വിപണിയില്‍ എത്തുമെന്ന് കരുതുന്ന കോവി ഷീല്‍ഡ് വാക്‌സീന്‍ കുത്തിവയ്‌ക്കേണ്ടി വരിക രണ്ടു ഡോസ്. ആദ്യ ഡോസ് കുത്തിവയ്പ് എടുത്തു 29ാം ദിവസമായിരിക്കും രണ്ടാം ഡോസ് കുത്തിവയ്പ് എടുക്കേണ്ടി വരുകയെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ പുരോഷോത്തമന്‍ സി.നമ്പ്യാര്‍ പറഞ്ഞു.
രണ്ടാം ഡോസ് എടുത്തുകഴിഞ്ഞാല്‍ പ്രതിരോധശേഷി ജീവിതകാലം മുഴുവന്‍ നിലനില്‍ക്കും. നിലവിലെ അവസ്ഥയില്‍ ഒരു വ്യക്തിക്ക് വാക്‌സിനേഷനെടുക്കാന്‍ 500 രൂപ ചിലവ് വരും. ഒരു ഡോസിന് 250 രൂപയാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന തുക.
Leave a Comment