ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 68,898 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 29,05,824 ആയി ഉയര്‍ന്നു. ഒറ്റ ദിവസത്തിനിടെ 983 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 54,849. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 6,92,028 പേര്‍ ചികിത്സയിലാണ്. ഇതുവരെ 21,58,947 പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം ആറര ലക്ഷത്തോടടുക്കുന്നു. ഇതുവരെ 6,43,289 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ ആകെ കേസുകള്‍ 3,61,435 ആയി. ആന്ധ്രാപ്രദേശില്‍ 3,25,396 പേര്‍ക്കും കര്‍ണാടകയില്‍ 2,56,975 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
Leave a Comment