സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 52199 കടന്നു

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 52199 കടന്നു. ഓഗസ്റ്റ് 19 വരെ 50,231 ആണ് കേരളത്തിലെ ആകെ കോവിഡ് ബാധിതര്‍. മേയ് 27നായിരുന്നു കേരളത്തിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നത്. അതിനു വേണ്ടിവന്നത് 119 ദിവസം. കോവിഡ് ബാധിതര്‍ 10,000ത്തിലെത്താന്‍ അവിടെനിന്നു വേണ്ടിവന്നത് വെറും 50 ദിവസം. ജൂലൈ 16ന് കോവിഡ് ബാധിതരുടെ എണ്ണം 10,725ലെത്തി.

ആ സംഖ്യ 20,000ത്തിലെത്താന്‍ വേണ്ടിവന്നത് 12 ദിവസം (ജൂലൈ 28ന്), 30,000ത്തിലെത്താന്‍ വേണ്ടിവന്നത് 9 ദിവസം (ഓഗസ്റ്റ് 6ന്), 40,000ത്തിലെത്താന്‍ അത്ര പോലും ദിവസം വേണ്ടിവന്നില്ല8 ദിവസംകൊണ്ട് ഓഗസ്റ്റ് 14ന് കോവിഡ് ബാധിതര്‍ 41,277ല്‍ എത്തി. അവിടെനിന്ന് വെറും അഞ്ചു ദിവസത്തില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷവും കടന്നു. ഓഗസ്റ്റ് 13 മുതല്‍ തുടര്‍ച്ചയായി 1500നു മുകളിലാണ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം. ഓഗസ്റ്റ് 19ന് അത് രണ്ടായിരവും കടന്നു.

ഇപ്പോഴത്തെ കണക്കില്‍ പോവുകയാണെങ്കില്‍ സെപ്റ്റംബര്‍ മധ്യത്തോടെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലെത്തും. സെപ്റ്റംബറില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം 10,000 വരെയെത്താന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞത് ഇതോടൊപ്പം കൂട്ടിവായിച്ചാല്‍ ഒരുപക്ഷേ അതിലും നേരത്തേ കേരളം ഒരു ലക്ഷം കോവിഡ് ബാധിതരെന്ന സംഖ്യയിലെത്തും. നിലവില്‍ ഇന്ത്യയില്‍ ആകെ കോവിഡ് ബാധിതര്‍ 50,000 കടന്ന 13 സംസ്ഥാനങ്ങളും കേന്ദ്ര തലസ്ഥാന പ്രദേശമായ ഡല്‍ഹിയുമാണുള്ളത്. ഈ പട്ടികയില്‍ അവസാന സ്ഥാനത്താണു കേരളം. കൂട്ടത്തില്‍ ഏറ്റവും സമയമെടുത്ത് അരലക്ഷത്തിലെത്തിയതും കേരളമാണ്.

കേരളത്തിലെ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചത് ജനുവരി 30നാണ്. അരലക്ഷത്തിലേക്ക് രോഗികള്‍ എത്താന്‍ 203 ദിവസം വേണ്ടിവന്നു. ഏറ്റവും പെട്ടെന്ന് രോഗികള്‍ അരലക്ഷത്തിലെത്തിയ സംസ്ഥാനം മഹാരാഷ്ട്രയാണ്. മാര്‍ച്ച് 9ന് ആദ്യ കേസ് സ്ഥിരീകരിച്ച് 77-ാം നാള്‍, മേയ് 24ന്, സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതര്‍ 50,231ലെത്തി. ഹരിയാനയില്‍ നിലവില്‍ ആകെ 49,930 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ 48,351 പേര്‍ക്കും.

അതേസമയം സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 356 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 150 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 130 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 124 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 35 പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

9 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 15ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശി മോഹനന്‍ (68), തിരുവനന്തപുരം വെട്ടൂര്‍ സ്വദേശി മഹദ് (48), ആഗസ്റ്റ് 14ന് മരണമടഞ്ഞ തിരുവനന്തപുരം വെള്ളുമണ്ണടി സ്വദേശി ബഷീര്‍ (44), തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നവരംഗം ലെയിന്‍ സ്വദേശി രാജന്‍ (84), തിരുവനന്തപുരം കവടിയാര്‍ സ്വദേശി കൃഷ്ണന്‍കുട്ടി നായര്‍ (73), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ലോറന്‍സ് (69), ആഗസ്റ്റ് 16ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി മോഹന കുമാരന്‍ നായര്‍ (58), തിരുവനന്തപുരം പുതുകുറിച്ചി സ്വദേശിനി മേര്‍ഷലി (75), തിരുവനന്തപുരം പൂജപ്പുര സ്വദേശി മണികണ്ഠന്‍ (72) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 191 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1737 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 100 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 394 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 328 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 182 പേര്‍ക്കും, എറണാകുളം ജില്ലയിലെ 138 പേര്‍ക്കും, കോട്ടയം ജില്ലയിലെ 115 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 108 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 95 പേര്‍ക്കും, കൊല്ലം, കാസര്‍ഗോഡ് ജില്ലകളിലെ 79 പേര്‍ക്ക് വീതവും, തൃശൂര്‍ ജില്ലയിലെ 67 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 66 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 34 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 29 പേര്‍ക്കും, വയനാട് ജില്ലയിലെ 23 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 21, മലപ്പുറം ജില്ലയിലെ 9, എറണാകുളം, കോഴിക്കോട് ജില്ലകളിലെ 4 വീതവും, കാസര്‍ഗോഡ് ജില്ലയിലെ 3, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ 2 വീതവും, പാലക്കാട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 3 ഐ.എന്‍.എച്ച്.എസ്. ജിവനക്കാര്‍ക്കും രോഗം ബാധിച്ചു

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 230 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 30 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 19 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 75 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 29 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 121 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേരുടെയും, പലക്കാട് ജില്ലയില്‍ നിന്നുള്ള 91 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 108 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 257 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 24 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 154 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്.ഇതോടെ 18,123 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,828 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,73,189 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,58,543 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 14,646 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2198 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,010 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 13,12,992 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,55,984 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 31 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കരകുളം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 11), ചെറുന്നിയൂര്‍ (7), പോത്തന്‍കോട് (12), വിളവൂര്‍ക്കല്‍ (12), ആനാട് (7), എറണാകുളം ജില്ലയിലെ ഒക്കല്‍ (11), കുന്നുകര (5), പല്ലാരിമംഗലം (11, 12, 13), പോത്താനിക്കാട് (1), മഞ്ഞപ്ര (12, 13), മലപ്പുറം ജില്ലയിലെ എടപ്പാള്‍ (1, 8, 9, 10, 11, 12, 16, 17, 18, 19), വട്ടംകുളം (12, 13, 14 (സബ് വാര്‍ഡ്), മാറാക്കര (1, 20(സബ് വാര്‍ഡ്), ആതവനാട് (1, 3, 22), കല്പകഞ്ചേരി (1, 2, 3, 4, 7, 8, 11), കണ്ണൂര്‍ ജില്ലയിലെ കേളകം (1), പയ്യാവൂര്‍ (3, 12), കൊളച്ചേരി (7, 9, 12), കണിച്ചാര്‍ (13), മാവൂര്‍ (8), തൃശൂര്‍ മുളംകുന്നത്തുകാവ് (സബ് വാര്‍ഡ് 3), അവിനിശേരി (സബ് വാര്‍ഡ് 3), ചേര്‍പ്പ് (സബ് വാര്‍ഡ് 4), കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ (3), പയ്യോളി മുന്‍സിപ്പാലിറ്റി (6), ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല (സബ് വാര്‍ഡ് 2, 13), കുമാരമംഗലം (3, 13, 14), പാലക്കാട് ജില്ലയിലെ നെന്മാറ (14), കാപ്പൂര്‍ (13), പത്തനംതിട്ട ജില്ലയിലെ കോന്നി (5), വയനാട് ജില്ലയിലെ പൂതാടി (2, 11, 16, 17, 18, 19, 22) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

18 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ കരിങ്കുന്നം (സബ് വാര്‍ഡ് 8, 9,12, 13), ശാന്തന്‍പാറ (വാര്‍ഡ് 6, 10), കാഞ്ചിയാര്‍ (11, 12), രാജക്കാട് (എല്ലാ വാര്‍ഡുകളും), ദേവികുളം (15), നെടുങ്കണ്ടം (10, 11), ആലക്കോട് (2, 3 (സബ് വാര്‍ഡ്), 1), വണ്ടിപ്പെരിയാര്‍ (2), മലപ്പുറം കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), പള്ളിക്കല്‍ (എല്ലാ വാര്‍ഡുകളും), പുളിക്കല്‍ (എല്ലാ വാര്‍ഡുകളും), കാസര്‍ഗോഡ് ജില്ലയിലെ ബളാല്‍ (12, 13, 15), പനത്തടി (7, 14), കൊല്ലം ജില്ലയിലെ ക്ലാപ്പന (15), തൃശൂര്‍ ജില്ലയിലെ കുന്നംകുളം മുന്‍സിപ്പാലിറ്റി (9, 21), എറണാകുളം ജില്ലയിലെ ഐകരനാട് (1), പാലക്കാട് ജില്ലയിലെ കൊടുവായൂര്‍ (9), കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ (6) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 585 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

pathram:
Related Post
Leave a Comment

Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51