90% കോവിഡ് രോഗികളിലും ശ്വാസകോശ തകരാറുകള്‍ സംഭവിക്കാമെന്നു പഠനം. ഇതില്‍തന്നെ അഞ്ചു ശതമാനം രോഗികള്‍ക്കു വീണ്ടും കോവിഡ് വരാനുള്ള സാധ്യത ഉണ്ടെന്നും കണ്ടെത്തല്‍.
ഇന്ത്യയില്‍ മാത്രം ഏതാണ്ട് 13 ലക്ഷം ആളുകളാണ് നിലവില്‍ കോവിഡിൽ നിന്നു മുക്തി നേടി ജീവിതത്തിലേക്ക് തിരികെ വന്നത്. എന്നാല്‍ രോഗബാധയില്‍ നിന്നു രക്ഷപ്പെട്ട ആളുകളില്‍ ശരിക്കും രോഗപ്രതിരോധ ശേഷി ഉണ്ടോ എന്നത് ചോദ്യമാണ്.
ചൈനയില്‍ നിന്നു പുറത്തുവന്നൊരു റിപ്പോര്‍ട്ട് പറയുന്നത് രോഗം ഭേദമായ 90 ശതമാനം ആളുകളിലും ശ്വാസകോശ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ട്. വുഹാനിലെ ആശുപ്രത്രിയില്‍ ചികിത്സ തേടിയവരില്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒപ്പം അഞ്ചു ശതമാനം ആളുകളിലും വീണ്ടും രോഗം കണ്ടെത്തുകയും ചെയ്തു.
ഇവരില്‍ നടത്തിയ Immunoglobulin M (IgM) പരിശോധനകളില്‍ ഇവര്‍ വീണ്ടും പോസിറ്റീവ് റിസള്‍ട്ട് ആണ് കാണിച്ചത്.
വൈറസ് ബാധ ഉണ്ടായവരുടെ പ്രതിരോധ സംവിധാനം നിര്‍മിക്കുന്ന ആന്റി ബോഡി ആണ് IgM. രക്തത്തില്‍ IgM സാന്നിധ്യം കാണിച്ചാല്‍ വൈറസ് ശരീരത്തില്‍ ഉണ്ടെന്നാണ് നിഗമനം.
Leave a Comment