കൈയ്യിട്ടു വാരിയോ?. ഓണക്കിറ്റില്‍ 500 രൂപയുടെ ഉല്‍പന്നങ്ങള്‍ക്ക് പകരം 356 രൂപയുടെ സാധാനങ്ങള്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണത്തില്‍ ക്രമക്കേടുണ്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാചസ്പതി. 500 രൂപയുടെ ഉല്‍പന്നങ്ങള്‍ കിറ്റിലുണ്ടാകുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടും 356 രൂപയുടെ സാധനങ്ങളാണ് കിറ്റിലുള്ളതെന്നും സന്ദീപ് സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പില്‍ വിമര്‍ശിച്ചു.

സമൂഹമാധ്യമത്തിലെ കുറിപ്പ് പൂര്‍ണരൂപം

പിച്ചച്ചട്ടിയിലും പിണറായി കൈയ്യിട്ടു വാരിയോ?.
……………………………….
സംസ്ഥാന സര്‍ക്കാര്‍ ഓണത്തിന് വിതരണം ചെയ്തുകൊണ്ടിരിക്കുന്ന കിറ്റിലുള്ള സാധനങ്ങളും അതിന്റെ മാവേലി സ്റ്റോര്‍/ സിവില്‍ സപ്ലൈസ് വിലയുമാണ് ഒപ്പമുള്ളത്. 500 രൂപ വില വരുന്ന ഉത്പന്നങ്ങളാണ് നല്‍കുക എന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പക്ഷേ എങ്ങനെ നോക്കിയിട്ടും കിറ്റില്‍ എല്ലാം കൂടി 356 രൂപയുടെ സാധനങ്ങളേ ഉള്ളൂ. ഇത്രയും സാധനങ്ങള്‍ക്ക് പൊതു വിപണിയിലും 500 രൂപ മാത്രമേ ആകൂ. ഈ പാര്‍ട്ടിയെപ്പറ്റി നമുക്ക് ഒരു ചുക്കും അറിയാത്തത് പോലെ ഈ സര്‍ക്കാരിന്റെ കണക്കിനെപ്പറ്റിയും നമുക്ക് അറിയാത്തതാണോ. അതോ ഈ സാധനങ്ങള്‍ ഇട്ടു കൊടുക്കുന്ന ‘അപൂര്‍വ്വ സഞ്ചി’യുടെ വിലയാണോ ബാക്കി?.

88 ലക്ഷം പേര്‍ക്ക് കിറ്റ് വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. ഒരു കിറ്റില്‍ 146 രൂപയുടെ സാധനത്തിന്റെ കുറവുണ്ട്.
അതായത് 144*88,00,000 =
കണക്ക് കൂട്ടിയിട്ട് തല പെരുക്കുന്ന ഒരു സംഖ്യയാണ് കിട്ടുന്നത്. ഇത്രയും ഭീമമായ തുക ആരാണ് അടിച്ചു മാറ്റുന്നത്?. ആര്‍ക്കെങ്കിലും കമ്മീഷന്‍ കൊടുക്കുന്നതാണോ?. ഭക്ഷ്യമന്ത്രി പി.തിലോത്തമനോ സി.പി.ഐക്കോ ഇതില്‍ പങ്കുണ്ടോ?. കാനം രാജേന്ദ്രന്‍ ഇത് അറിയുന്നുണ്ടോ?. അതോ വല്യേട്ടന്‍ കണ്ണുരുട്ടി ചെയ്യിക്കുന്നതാണോ?. യഥാര്‍ത്ഥ കണക്ക് ആരു പറയും?.

1. വെളിച്ചെണ്ണ 500gm. 46
2. മുളക് പൊടി 100 gm 23
3. സാമ്പാർപൊടി 100 gm 28
4. മഞ്ഞൾ പൊടി 100 gm 19
5. ശർക്കര 1 kg 65
6. മല്ലിപ്പൊടി 100 gm 17
7. പഞ്ചസാര 1kg. 22
8. പപ്പടം 12 എണ്ണം 15
9. ഗോതമ്പ് നുറുക്ക് 1 kg 63
10. ചെറുപയർ 500gm 37
11. സേമിയ 1 pkt 21
12. സഞ്ചി 1 No

pathram:
Leave a Comment