ചേട്ടൻ എഎസ്ഐ, അനിയൻ അതേ സ്റ്റേഷനിൽ സിഐ

ആലുവ ചെങ്ങമനാട്ടെ പൊലീസ് സ്റ്റേഷനിലെ ക്രമസമാധാന ചുമതലയില്‍ സഹോദരങ്ങളുടെ അപൂര്‍വ കൂടിച്ചേരല്‍. അനുജന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ജ്യേഷ്ഠന്‍ എ.എസ്.ഐയുമായ ചെങ്ങമനാട്ടെ പൊലീസ് സ്റ്റേഷനിലേക്ക്.

ടി.കെ.ജോസിയും ടി.കെ വര്‍ഗീസും. സഹോദരങ്ങളാണ്. പൊലീസ് സ്റ്റേഷനില്‍ പക്ഷെ ആ ബന്ധമില്ല. ഡ്യൂട്ടിയില്‍ ഇരുവരും കണിശക്കാര്‍. നോര്‍ത്ത് പറവൂര്‍ കുഞ്ഞിതൈ തേലക്കാട്ട് വീട്ടില്‍ തോമസ് -കുഞ്ഞമ്മ ദമ്പതികളുടെ മക്കളാണ് . പതിനാറ് വര്‍ഷം മുന്‍പ് സര്‍വീസില്‍ പ്രവേശിച്ച ജോസി ക്രൈം ബ്രാഞ്ചില്‍ എസ്.ഐ ആയിരുന്നു. ഉദ്യോഗക്കയറ്റത്തെത്തുടര്‍ന്ന് അഞ്ച് മാസം മുന്‍പാണ് ചെങ്ങമനാട് സ്റ്റേഷനില്‍ സി.െഎയായി ചാര്‍ജെടുത്തത്.

ഇരുപത്തിരണ്ട് വര്‍ഷം മുന്‍‌പാണ് തോമസ് സര്‍വീസില്‍ പ്രവേശിച്ചത്. വടക്കേക്കര സ്റ്റേഷനിലെ എ.എസ്.ഐ ആയിരുന്നു. സ്ഥലം മാറ്റത്തത്തെുടര്‍ന്ന് തോമസും ചെങ്ങമനാട് സ്റ്റേഷനിലെത്തി. ആദ്യദിവസം തന്നെ സി.ഐയായ സഹോദരന് തോമസിന്റെ സല്യൂട്ട്. സല്യൂട്ട് സ്വീകരിച്ച ശേഷം സി.ഐ ജോസി ഉത്തരവ് സ്വീകരിച്ച് ഒപ്പ് വച്ചതോെട ചെങ്ങമനാട് പൊലീസ് സ്റ്റേഷന്റെ ചരിത്രത്തിലെ അപൂര്‍വതയായി ആ നിമിഷം .

pathram desk 1:
Related Post
Leave a Comment