സിസിടിവിയിൽ കുടുങ്ങിയ ആ ‘അപരിചിത’ ജമീല; നിർണായക വാട്സാപ്പ് സന്ദേശം പുറത്ത്

മുംബൈ: ജൂൺ 8ന് മുംബൈ മലാഡിലെ കെട്ടിട സമുച്ചയത്തിൽ നിന്നു വീണുമരിച്ച സെലിബ്രിറ്റി മാനേജർ ദിഷ സാലിയാനും അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തുമായുള്ള വാട്സാപ്പ് ചാറ്റിന്റെ വിശദാംശങ്ങൾ ദേശീയ മാധ്യമം പുറത്തു വിട്ടു. സുശാന്തിന്റെ മരണം ദിഷ സാലിയാന്റെ ദുരൂഹ മരണവുമായി ചേർത്തു വായിക്കാനുള്ള ബിഹാർ പൊലീസിന്റെ ശ്രമങ്ങൾക്കെതിരെ മുംബൈ പൊലീസ് പ്രതിരോധം തീർക്കുമ്പോഴാണ് വാട്സാപ്പ് ചാറ്റിന്റെ വിശദാംശങ്ങൾ പുറത്തു വരുന്നത്.

സുശാന്ത് വിഷാദ രോഗിയായിരുന്നെന്ന കാമുകി റിയ ചക്രവർത്തിയുടെ വാദങ്ങളെ പൊളിച്ചെഴുത്തുന്നതാണ് വാട്സാപ്പ് സന്ദേശങ്ങളെന്നും മുൻ മാനേജർ ദിഷ സാലിയാനുമായി സുശാന്ത് അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതായും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. പ്രഫഷനൽ കാര്യങ്ങൾ ഇരുവരും പരസ്പരം കൈമാറിയിരുന്നു. ദിഷയുടെ അവസാന നാളുകളിലും സുശാന്തിന്റെ പിആർ വർക്കുകൾ അവർ നിർവഹിച്ചിരുന്നു. കഴിഞ്ഞ എപ്രിൽ വരെയുള്ള ചാറ്റുകളാണ് പുറത്തായത്. ഏപിലിൽ ഏതാനും ടെലിവിഷൻ പരസ്യങ്ങളിലേക്ക് സുശാന്ത് കരാർ ചെയ്യപ്പെട്ടതായി ചാറ്റുകളിൽ സൂചനയുണ്ട്.

അതേസമയം സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ജൂൺ 14 ന് സുശാന്തിന്റെ വീട്ടിലെത്തിയ അപരിചിതയായ യുവതിയെ വിഡിയോ ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞു. നീലയും വെള്ളയും വരകളുള്ള ടീ ഷർട്ട് ധരിച്ച് ബാരികേഡുകൾ മറികടന്ന് സുശാന്തിന്റെ വീട്ടിലേക്കു പോകുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു.

സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിയുടെ സഹോദരൻ ഷോവിക് ചക്രവർത്തിയുടെ കാമുകി ജമീല കട്ട്‌വാലയാണ് സിസിടിവി ദൃശ്യങ്ങളിലെ യുവതിയെന്ന് തിരിച്ചറിഞ്ഞു. സുശാന്തിന്റെയും റിയ ചക്രവർത്തിയുടെയും വാട്സാപ്പ് ചാറ്റിൽ ജമീലയെ കുറിച്ച് പരമാർശങ്ങളുണ്ട്. മാസ്ക് ധരിച്ച് സുശാന്തിന്റെ വീട്ടിലെത്തിയ യുവതിക്ക് സുശാന്തിന്റെ മരണത്തിൽ പങ്കുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹം പരന്നതിനെ തുടർന്നതിനു പിന്നാലെയാണ് യുവതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നത്.

സുശാന്ത് സിങ് രാജ്പുത്തിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ മരണത്തിൽ മുംബൈ പൊലീസിന്റെ നിലപാട് സംശയകരമെന്ന് തുടക്കം മുതലേ ആരോപണം ഉയർന്നിരുന്നു. ബിഹാർ പൊലീസിനോട് തുടക്കം മുതൽ മുംബൈ പൊലീസ് കാട്ടിയ നിസ്സഹകരണം സംശയകരമാണെന്ന് മാധ്യമങ്ങളടക്കം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി, ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട ഫയലുകൾ ബിഹാർ പൊലീസിന് കൈമാറാനാകില്ലെന്ന് മുംബൈ പൊലീസ് വ്യക്തമാക്കിയിരുന്നു.

ദിഷയുടെ മരണം സംബന്ധിച്ച പല നിർണായക വിവരങ്ങളും നശിപ്പിക്കാൻ മുംബൈ പൊലീസ് ശ്രമിച്ചെന്നു തുടക്കം മുതൽ പരാതി ഉണ്ടായിരുന്നു. രണ്ടു മരണങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്ന ബിഹാർ പൊലീസിന്റെ ആവശ്യത്തെ ഫയലുകൾ കാണാനില്ലെന്ന ഒഴുക്കൻ മറുപടിയുമായാണ് മുംബൈ പൊലീസ് പ്രതിരോധിച്ചത്.
,അപ്പന്

pathram desk 1:
Leave a Comment