വിഡിയോ കോളിൽ യുവതിയുടെ നഗ്നതാ പ്രദർശനം; കെണിയിൽ കുടുങ്ങി യുവാവ്

വിഡിയോ കോളിൽ നഗ്നതാ പ്രദർശനം നടത്തി യുവതിയുടെ ഭീഷണി. മുംബൈയിലെ ഗൊരോഗോണിൽ ഗ്രാഫിക് ഡിസൈനറായ 21കാരനെയാണ് ഭീഷണിപ്പെടുത്തിയത്. ചോദിക്കുന്ന പണം നൽകിയില്ലെങ്കിൽ വിഡിയോ പ്രദർശിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. പ്രഗ്യ എന്നാണ് സോഷ്യൽ മീഡിയ അക്കൗണ്ടിൽ നൽകിയിരിക്കുന്ന പേര്.

മെയ് മുതലായിരുന്നു ഇരുവരും സോഷ്യൽ മീഡിയയിലൂടെ സുഹൃത്തുക്കളായത്. വിഡിയോ കോളിലൂടെ സംസാരിക്കാമോ എന്ന് യുവതി യുവാവിനോട് ചോദിക്കുകയായിരുന്നു. ഉടൻ തന്നെ അയാൾ വിഡിയോ കോളിൽ വരാമെന്ന് സമ്മതിക്കുകയും ചെയ്തു. തുടർന്ന് യുവതി വിഡിയോ കോൾ ചെയ്തു. എന്നാല്‍ ആദ്യത്തെ മൂന്ന് സെക്കൻഡ് പൂർണനഗ്നയായി യുവതി വിഡിയോയിൽ പ്രത്യക്ഷപ്പെട്ടു.

തുടർന്ന് കോൾ അവസാനിപ്പിച്ചതിനു ശേഷം വീണ്ടും ചാറ്റ് ചെയ്തു.വീണ്ടും വിഡിയോ കോളിൽ നഗ്നയായി വരാൻ തയാറാണെന്നും താൽപര്യമുണ്ടോ എന്നുമായിരുന്നു പിന്നീടുള്ള ചോദ്യം. യുവാവ് സമ്മതിച്ചു. വീണ്ടും വിഡിയോ കോളിൽ വന്ന യുവതി കോൾ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. കോളിനു ശേഷം യുവതിയുടെ ഭീഷണി സന്ദേശം എത്തി. 20,000 രൂപ നൽകിയില്ലെങ്കിൽ ഈ വിഡിയോ യുവാവിന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകുമെന്നായിരുന്നു ഭീഷണി. യുവതിയുടെ ഭീഷണിയിൽ ഭയന്ന യുവാവ് അപ്പോൾ തന്നെ 2000 രൂപ അവരുടെ അക്കൗണ്ടിലേക്കിട്ടു. എന്നാൽ ചോദിച്ച തുക നൽകിയില്ലെങ്കിൽ വിഡിയോ യുവാവിന്റെ കാമുകിയുടെ ഫോണിലേക്ക് അയക്കുമെന്നു യുവതി ഭീഷണിപ്പെടുത്തിയതായി യുവാവിന്റെ പരാതിയില്‍ പറയുന്നു.

ഉടൻ തന്നെ ഈ തുക കൈമാറിയതായും യുവാവ് വ്യക്തമാക്കി. പണം ലഭിച്ചതോടെ യുവതി പിന്നെ ബന്ധപ്പെട്ടില്ല. ജൂലൈ പന്ത്രണ്ടാം തിയതി കൂടുതൽ തുക ആവശ്യപ്പെട്ട് യുവതി യുവാവിന്റെ ഫോണിലേക്ക് വീണ്ടും സന്ദേശം അയച്ചു. യുവതിയുടെ നിരന്തര ഭീഷണിയെ തുടർന്ന് സോഷ്യൽ മീഡിയ അക്കൗണ്ട് ബ്ലോക്ക് ചെയ്ത യുവാവ് പൊലീസിൽ പരാതിപ്പെട്ടു. ലാലു പ്രസാദ് പ്രഗ്യ ജെയ്ൻ എന്നു പേരുള്ള അക്കൗണ്ടിലേക്കാണ് പണം കൈമാറിയതെന്നും തട്ടിപ്പിന് ഇരയായ യുവാവ് പൊലീസിനോട് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

pathram desk 1:
Related Post
Leave a Comment