സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

എറണാകുളത്ത് ഒരു കൊവിഡ് രോഗി കൂടി മരിച്ചു. കോതമംഗലം തോണിക്കുന്നേൽ ടി.വി. മത്തായി (67) ആണ് മരിച്ചത്.

കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു മത്തായി. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനയ്ക്കയച്ചു. ഹൃദ്രോഗവും രക്തസമ്മർദ്ദവും പ്രമേഹവും വൃക്കരോഗവും ഇദ്ദേഹത്തിനുണ്ടായിരുന്നു.

തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് പ്ലാസ്മാ തെറാപ്പിയെല്ലാം നൽകിയിരുന്നു ഇദ്ദേഹത്തിന്. എന്നാൽ ഇന്ന് പുലർച്ചെയോടെ മത്തായിയുടെ ആരോഗ്യസ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയും ചെയ്തു.

pathram desk 1:
Related Post
Leave a Comment