മൂന്നു ജില്ലകളിൽ കോവി‍ഡ് ബാധിതർ കൂടുന്നു; ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്:. കോട്ടയം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കി

സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ കോവിഡ് രോഗബാധ കൂടുന്നതായി ആരോഗ്യവകുപ്പ്. കോട്ടയം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കി. മലപ്പുറം, കാസര്‍കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ രോഗബാധ ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. ജലദോഷപ്പനിയുള്ളവരെ പഞ്ചായത്ത് തലത്തില്‍ പരിശോധിക്കണമെന്നും നിര്‍ദേശം നൽകി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് അഞ്ചു പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചു. എറണാകുളം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലായാണ് മരണം. വടകര എസ്പി ഓഫിസിലെ ജീവനക്കാരനായ ബാലുശേരി വട്ടോളി സ്വദേശി ഷൈന്‍ ബാബു, മാവൂര്‍ സ്വദേശി സുലു എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചത്.

സുലു അർബുദ രോഗിയാണ്. ആലുവ തായിക്കാട്ടുകര സദാനന്ദന്‍, മൂത്തകുന്നം കോട്ടുവള്ളിക്കാട് വൃന്ദ ജീവന്‍ എന്നിവരാണ് എറണാകുളം ജില്ലയില്‍ മരിച്ചത്. തിരുവല്ല ഏനത്ത് രാഘവന്‍ നായര്‍ പത്തനംതിട്ടയിലും മരിച്ചു.

pathram desk 1:
Related Post
Leave a Comment