പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് ബാധ രൂക്ഷമാകുന്നു; ആകെ രോഗം ബാധിച്ചവര്‍ 477 ആയി

തിരുവനന്തപുരം: തലസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിച്ച് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് ബാധ രൂക്ഷമാകുന്നു. ജയിലില്‍ 114 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 477 ആയി ഉയര്‍ന്നു.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഞായറാഴ്ച 145 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 144 തടവുകാര്‍ക്കും ഒരു ജയില്‍ ജീവനക്കാരനുമാണ് വൈറസ് ബാധ കണ്ടെത്തിയത്. ജയിലില്‍ ആദ്യം രോഗം സ്ഥിരീകരിച്ച തടവുകാരന്‍ മണികണ്ഠന്‍ (72) ഞായറാഴ്ച രാവിലെ മരിക്കുകയും ചെയ്തു.

pathram:
Related Post
Leave a Comment