ചേരയെന്ന് തെറ്റിധരിച്ചു; ടിവിയ്ക്ക് മുകളിൽ പത്തിവിരിച്ച് മൂർഖൻ പാമ്പ്

ടിവിക്ക് മുകളിൽ ഇരിപ്പുറപ്പിച്ചത് ചേരയാണെന്ന് തെറ്റിധരിച്ച് വീട്ടുകാർ. എന്നാൽ പാമ്പ് പത്തിവിരിച്ചതോടെയാണ് വീടിനുള്ളിൽ കയറിയിരിക്കുന്നത് മൂർഖൻ പാമ്പാണെന്ന് വീട്ടുകാർക്ക് മനസ്സിലായത്. കോട്ടയം ജില്ലയിലെ പായിപ്പാടാണ് സംഭവം നടന്നത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് ചന്ദ്രോദയത്തിൽ സുരേഷ്കുമാറിന്റെ വീട്ടിൽ പാമ്പിനെ കണ്ടെത്തിയത്. ചേരയാണ് ടിവിക്കു മുകളിൽ കയറിയതെന്നാണ് വീട്ടുകാർ കരുതിയത്. അതുകൊണ്ട് തന്നെ തനിയെ ഇറങ്ങിപ്പൊയ്ക്കൊള്ളുമെന്നും വിചാരിച്ചു.

പിന്നീടാണ് വീടിനുള്ളിൽ കയറിയത് മൂർഖൻ പാമ്പാണെന്ന് വ്യക്തമാകയത്. വൈകിട്ട് 4 മണിയോടെ വാവ സുരേഷിനെ വിവരമറിയിച്ചു. ഇവിടെയെത്തിയ വാവ സുരേഷ് വൈകിട്ട് ആറരയോടെ ടിവിക്കു മുകളിൽ നിന്നും പാമ്പിനെ പിടികൂടി. പിന്നീട് പാമ്പിനെ റാന്നി വനംവകുപ്പിന് കൈമാറി.

pathram desk 1:
Related Post
Leave a Comment