തൃശ്ശൂർ ജില്ലയിൽ ഇന്ന് 30 പേർക്ക് കൂടി കോവിഡ്; 63 പേർക്ക് രോഗമുക്തി: മൊത്തം രോഗികൾ 2390

തൃശ്ശൂർ: ജില്ലയിൽ ഞായറാഴ്ച (ആഗസ്റ്റ് 16) 30 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 63 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 483 ആണ്. തൃശൂർ സ്വദേശികളായ 14 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2390 ആണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1888 ആണ്.

രോഗം സ്ഥിരീകരിച്ചവരിൽ 09 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. അമല ആശുപത്രി ക്ലസ്റ്ററിൽ നിന്ന് 08 പേർ രോഗബാധിതരായി. മിണാലൂർ ക്ലസ്റ്റർ 01, ചാലക്കുടി ക്ലസ്റ്റർ 06, പട്ടാമ്പി ക്ലസ്റ്റർ 01, മങ്കര ക്ലസ്റ്റർ 01 എന്നിങ്ങനെയാണ് കണക്ക്. രോഗ ഉറവിടമറിയാത്ത ഒരാളും വിദേശത്ത് നിന്ന് എത്തിയ ഒരാളും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ രണ്ടുപേരും രോഗബാധിതരായി.

രോഗം സ്ഥീരികരിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലുമായി കഴിയുന്നവർ. ഞായറാഴ്ചയിലെ കണക്ക്:

രോഗം സ്ഥീരികരിച്ച 483 പേർ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ഗവ. മെഡിക്കൽ കോളേജ് ത്യശ്ശൂർ – 63, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്- 17, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-21, ജി.എച്ച് ത്യശ്ശൂർ-07, കൊടുങ്ങലൂർ താലൂക്ക് ആശുപത്രി – 24, കില ബ്ലോക്ക് 1 ത്യശ്ശൂർ-53, കില ബ്ലോക്ക് 2 ത്യശ്ശൂർ- 61, വിദ്യ സി.എഫ്.എൽ.ടി.സി വേലൂർ-73, എം.എം. എം കോവിഡ് കെയർ സെന്റർ ത്യശ്ശൂർ – 11, ചാവ്വക്കാട് താലൂക്ക് ആശുപത്രി -6, ചാലക്കുടി താലൂക്ക് ആശുപത്രി -8, സി.എഫ്.എൽ.ടി.സി കൊരട്ടി – 35, കുന്നംകുളം താലൂക്ക് ആശുപത്രി -6, ജി.എച്ച് . ഇരിങ്ങാലക്കുട – 13, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ത്യശ്ശൂർ -2, അമല ഹോസ്പിറ്റൽ ത്യശ്ശൂർ – 49, ഹോം ഐസോലേഷൻ – 4

നിരീക്ഷണത്തിൽ കഴിയുന്ന 10030 പേരിൽ 9503 പേർ വീടുകളിലും 527 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 46 പേരെയാണ് ഞായറാഴ്ച (ആഗസ്റ്റ് 16) പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 668 പേരെ ഞായറാഴ്ച (ആഗസ്റ്റ് 16) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 598 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.

ഞായറാഴ്ച (ആഗസ്റ്റ് 16) 1262 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ ആകെ 56760 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 56014 സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചു. ഇനി 746 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി 11390 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചു.

ഞായറാഴ്ച (ആഗസ്റ്റ് 16) 1043 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലിലേക്ക് വന്നത്. ഇതുവരെ 63823 ഫോൺ വിളികൾ ജില്ലാ കൺട്രോൾ സെല്ലിലേക്ക് വന്നു. 66 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ഞായറാഴ്ച (ആഗസ്റ്റ് 16) റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 386 പേരെ സ്‌ക്രീൻ ചെയ്തു.

ജില്ലയിലെ പോസിറ്റീവ് കേസുകൾ

1. അമല ക്ലസ്റ്റർ- വെങ്കിടങ്ങ് – 50 സ്ത്രീ.
2. അമല ക്ലസ്റ്റർ- വെങ്കിടങ്ങ് – 54 പുരുഷൻ .
3. അമല ക്ലസ്റ്റർ- അളഗപ്പനഗർ- 32 സ്ത്രീ.
4. അമല ക്ലസ്റ്റർ- വെങ്കിടങ്ങ് – 31 സ്ത്രീ.
5. അമല ക്ലസ്റ്റർ- അടാട്ട് – 37 സ്ത്രീ.
6. അമല ക്ലസ്റ്റർ- ആളൂർ – 19 സ്ത്രീ.
7. അമല ക്ലസ്റ്റർ- ആളൂർ – 69 പുരുഷൻ .
8. അമല ക്ലസ്റ്റർ- മൂക്കനൂർ- എറണാകുളം – 59 പുരുഷൻ .
9. ചാലക്കുടി ക്ലസ്റ്റർ – കോടശ്ശേരി- 30 പുരുഷൻ.
10. ചാലക്കുടി ക്ലസ്റ്റർ – കോടശ്ശേരി- 45 പുരുഷൻ.
11. ചാലക്കുടി ക്ലസ്റ്റർ – മേലൂര്- 25 പുരുഷൻ.
12. ചാലക്കുടി ക്ലസ്റ്റർ – മേലൂര്- 31 പുരുഷൻ.
13. ചാലക്കുടി ക്ലസ്റ്റർ – മേലൂര് – 22 പുരുഷൻ.
14. ചാലക്കുടി ക്ലസ്റ്റർ – പരിയാരം- 65 പുരുഷൻ.
15. പട്ടാമ്പി ക്ലസ്റ്റർ – കടവല്ലൂര് – 52 സ്ത്രീ.
16. മിണാലൂർ ക്ലസ്റ്റർ – മുണ്ടത്തികോട് – 32 സ്ത്രീ.
17. മങ്കര ക്ലസ്റ്റർ – ഇരിഞ്ഞാലക്കുട – 1 മാസം ആൺകുട്ടി.
18. സമ്പർക്കം- കൈപ്പമ്പ് – 28 സ്ത്രീ.
19. സമ്പർക്കം- മുളളൂർക്കര- 10 ആൺകുട്ടി.
20. സമ്പർക്കം- മുളളൂർക്കര- 14 ആൺകുട്ടി.
21. സമ്പർക്കം- മുളളൂർക്കര- 32 സ്ത്രീ.
22. സമ്പർക്കം- മുളളൂർക്കര- 2 പെൺകുട്ടി.
23. സമ്പർക്കം- മുളളൂർക്കര- 75 സ്ത്രീ.
24. സമ്പർക്കം- എരുമപ്പെട്ടി – 40 സ്ത്രീ.
25. സമ്പർക്കം-കൈപ്പറമ്പ് – 24 പുരുഷൻ
26. സമ്പർക്കം- പുത്തൂര്- 53 പുരുഷൻ.
27. തമിഴ്‌നാട്- കോലഴി – 26 പുരുഷൻ.
28. ബാംഗ്ലൂർ – എരുമപ്പെട്ടി – 27 പുരുഷൻ.
29. ദുബായ് – ദേശമംഗലം – 50 പുരുഷൻ.
30. ഉറവിടമറിയാത്ത പെരിഞ്ഞനം സ്വദേശി – 49 പുരുഷൻ.

pathram desk 1:
Related Post
Leave a Comment