മുംബൈ: മഹാരാഷ്ട്രയില്‍ ശനിയാഴ്ച പുതിയതായി 12,614 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 322 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. 6844 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 5,84,754 ആയി. 19,749 പേരാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. 1,56,409 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ഡല്‍ഹിയില്‍ ഇന്ന് 1276 പേര്‍ക്കാണ് പുതിയതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. പത്ത് പേര്‍ രോഗംബാധിച്ച് മരിച്ചു. 1143 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ 151928 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 136251 പേര്‍ രോഗമുക്തി നേടി. 11489 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4188 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
തമിഴ്‌നാട്ടില്‍ ഇന്ന് പുതിയതായി 5860 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 127 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. സംസ്ഥാനത്ത് ഇതുവരെ 3,32,105 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,72,251 പേര്‍ രോഗമുക്തി നേടി. 54213 പേരാണ് ചികിത്സയിലുള്ളത്. 5641 പേര്‍ ഇതുവരെ മരിച്ചതായി തമിഴ്‌നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ആന്ധ്രപ്രദേശില്‍ 8732 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 10,414 പേര്‍ രോഗമുക്തി നേടി. 87 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,81,138 ആയി. ഇതില്‍ 88,138 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,91,117 പേര്‍ രോഗമുക്തി നേടി. 2562 പേര്‍ ഇതുവരെ മരിച്ചതായി സംസ്ഥാന കോവിഡ് നോഡല്‍ ഓഫീസര്‍ അറിയിച്ചു.
Leave a Comment