തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് ടെസ്റ്റിന് പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ജലദോഷപ്പനിക്കാർക്ക് അഞ്ചു ദിവസത്തിനകം ആന്റിജൻ ടെസ്റ്റ് നടത്തും. ശ്വാസകോശ രോഗങ്ങളുള്ളവര്‍ക്ക് എത്രയും വേഗം പിസിആർ പരിശോധന നടത്തും. ആരോഗ്യ വകുപ്പാണു പുതിയ ടെസ്റ്റിങ് മാർഗരേഖ പുറത്തിറക്കിയത്.
നേരത്തേ ജലദോഷപ്പനിയുമായി എത്തുന്ന എല്ലാവരിലും കോവിഡ് പരിശോധന നടത്തിയിരുന്നില്ല. സംശയകരമായ സാഹചര്യങ്ങളിൽ നിന്നുള്ളവരെ മാത്രമാണു പരിശോധിച്ചിരുന്നത്. ഇനി രോഗം ബാധിച്ചു അഞ്ച് ദിവസത്തിനുള്ളിൽ എത്തുന്നവർ ആണെങ്കിൽ കോവിഡ് പരിശോധന നടത്തും.
ഗുരുതരമായ ശ്വാസകോശ രോഗങ്ങളുള്ളവര്‍ക്ക് ഇനി ആർടിപിസിആർ പരിശോധന തന്നെ നടത്തുമെന്നും മാർഗരേഖയിലുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽനിന്ന് ഏതെങ്കിലും രോഗം ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നവർക്ക് അഡ്മിഷനു മുൻപ് തന്നെ കോവിഡ് പരിശോധന നടത്തി രോഗമുണ്ടോ, ഇല്ലയോ എന്ന കാര്യം ഉറപ്പാക്കും. ഇപ്പോള്‍ പ്രൈമറി കോൺടാക്ടിൽ ഉള്ള എല്ലാ ആളുകൾക്കും എട്ടാം ദിവസം മുതൽ ആന്റിജൻ പരിശോധന നടത്തും.
സംസ്ഥാനത്ത് ഇന്ന് പുതുതായി 20 പുതിയ ഹോട്ട് സ്പോട്ടുകള്‍ക്കൂടി. 12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 562 ഹോട്ട് സ്പോട്ടുകളാണുള്ളത്.
തിരുവന്തപുരം ജില്ലയിലെ വെമ്പായം (കൺടെയ്ൻമെന്റ് സോണ്‍ വാര്‍ഡ് 15, 21), കരവാരം (സബ് വാര്‍ഡ് 6), തിരുപുറം (2, 3), മാണിക്കല്‍ (18, 19, 20), മടവൂര്‍ (15), പുല്ലമ്പാറ (3, 11, 12, 15), പാങ്ങോട് (10), തൃശൂര്‍ ജില്ലയിലെ മുല്ലശേരി (4), കടങ്ങോട് (11), പാഞ്ഞാള്‍ (11), ഇടുക്കി ജില്ലയിലെ പീരുമേട് (9), വാത്തിക്കുടി (13), ഇടവെട്ടി (സബ് വാര്‍ഡ് 11), പാലക്കാട് ജില്ലയിലെ എരിമയൂര്‍ (14, 16), വടക്കാഞ്ചേരി (8), അയിലൂര്‍ (7), കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് (5, 7, 8, 1, 9 (സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ മൂത്തേടം (5, 7, 9, 10), കൊല്ലം ജില്ലയിലെ ഇളമ്പൂര്‍ (12), പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ (2, 5 , 12 (സബ് വാര്‍ഡ്) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
തൃശൂര്‍ ജില്ലയിലെ കൊണ്ടാഴി (വാര്‍ഡ് 1), മണലൂര്‍ (3), കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ (6), കീഴരിയൂര്‍ (10), വയനാട് ജില്ലയിലെ തിരുനെല്ലി (സബ് വാര്‍ഡ് 10), പുല്‍പ്പള്ളി (5), തിരുവനന്തപുരം ജില്ലയിലെ ഒറ്റശേഖരമംഗലം (1, 8), മുദാക്കല്‍ (20), എറണാകുളം ജില്ലയിലെ പൂത്രിക (12), കൂത്താട്ടുകുളം മുന്‍സിപ്പാലിറ്റി (5), ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ (4), പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (17) എന്നീ പ്രദേശങ്ങളെയാണ് കൺടെയ്ൻമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.
Leave a Comment