കോവിഡ് വാക്‌സീന്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കാന്‍ ഇന്ത്യ തയാറാര്‍, ഒന്നല്ല, രണ്ടല്ല, മൂന്ന് കൊറോണ വൈറസ് വാക്‌സീനീകളാണ് ഇന്ത്യയില്‍ പരീക്ഷിക്കുന്നതെന്നും മോദി

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ കൊറോണവൈറസ് വാക്‌സീന്‍ സംബന്ധിച്ചുള്ള വലിയ പ്രഖ്യാനപനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. കോവിഡ് -19 വാക്‌സീന്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കാന്‍ ഇന്ത്യ തയാറാണെന്നും ഇതിനു വേണ്ട എല്ലാ സംവിധാനങ്ങളും ഉണ്ടെന്നും പ്രധാനമന്ത്രി രാജ്യത്തോട് പറഞ്ഞു.

ശാസ്ത്രജ്ഞര്‍ ഗ്രീന്‍ സിഗ്‌നല്‍ കാണിച്ചാല്‍, ആ നിമിഷം രാജ്യത്തുടനീളം വിതരണം ചെയ്യുന്നതിനായി കോവിഡ് -19 വാക്സീനുകള്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കാന്‍ ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞു. ഒന്നല്ല, രണ്ടല്ല, മൂന്ന് കൊറോണ വൈറസ് വാക്‌സീനീകളാണ് ഇന്ത്യയില്‍ പരീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അത്തരം വാക്‌സീനുകള്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കാന്‍ രാജ്യം തയാറാണ്. ഒരു തദ്ദേശീയ വാക്‌സീന്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇന്ത്യന്‍ വാക്‌സീന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന് രാജ്യത്തെ സുപ്രധാന മെഡിക്കല്‍ റിസേര്‍ച്ച് ബോഡിയില്‍ നിന്ന് മനുഷ്യ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ രണ്ടാം ഘട്ട മനുഷ്യ പരീക്ഷണങ്ങള്‍ക്ക് വാക്‌സീന്‍ തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സിഡസ് കാഡില, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവയിലും വാക്‌സീനുകള്‍ പരീക്ഷണത്തിലാണ്.

ഒരു വാക്‌സീന്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ ഇന്ത്യക്കാര്‍ക്കിടയില്‍ ഉല്‍പാദനത്തിനും വിതരണത്തിനുമുള്ള റോഡ് മാപ്പും തയാറാണെന്നും മോദി പറഞ്ഞു. രാജ്യത്ത് ഓരോ ദിവസവും 60,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈറസ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ പാടുപെടുകയാണ്. യുഎസിനും ബ്രസീലിനും ശേഷം ഏറ്റവും കൂടുതല്‍ സ്ഥിരീകരിച്ച കേസുകളും ഇന്ത്യയിലാണ്. യുഎസ്, ബ്രസീല്‍, മെക്‌സിക്കോ എന്നിവയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ മരണസംഖ്യ രേഖപ്പെടുത്തിയതും ഇന്ത്യയിലാണ്.

pathram:
Leave a Comment