എം.ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കൊച്ചി:മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. സ്വർണ്ണക്കടത്തു കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ഇക്കാര്യം ആവശ്യപ്പെട്ടത്.

സ്വപ്നയുടെ കസ്റ്റഡി നീട്ടാനുള്ള അപേക്ഷയിലാണ് ഇ.ഡി. ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് പറഞ്ഞിരിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിലാണ് ഇ.ഡി അപേക്ഷ നൽകിയത്.

ശിവശങ്കറിന് സ്വപ്നയുടെ വ്യക്തിത്വം സംബന്ധിച്ച് കൂടുതൽ ധാരണയുണ്ടെന്നാണ് ഇ.ഡി.ചൂണ്ടിക്കാട്ടുന്നത്. എൻഫോഴ്സ്മെന്റിന്റെ അപേക്ഷയിൽ സ്വപ്നയടക്കമുള്ള മൂന്ന് പ്രതികളുടെ കസ്റ്റഡി കാലാവധി ഈ മാസം 17 വരെ നീട്ടുകയും ചെയ്തിട്ടുണ്ട്. കസ്റ്റഡിയിൽ പ്രതികളെ പീഡിപ്പിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വപ്നയെ മാനസികമായി പീഡിപ്പിക്കുന്നുവെ്ന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.

സ്വർണ്ണക്കടത്തു കേസിൽ ശിവശങ്കറിനെ കസ്റ്റംസും എൻഐഎയും നേരത്തെ ചോദ്യം ചെയ്തിരുന്നു.

pathram desk 1:
Related Post
Leave a Comment