കോവിഡ് പ്രതിരോധത്തില്‍ പൊലീസിന്റെ അധികാരങ്ങളില്‍ ആശയക്കുഴപ്പം

തിരുവനന്തപുരം∙ കോവിഡ് പ്രതിരോധത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്. വിവരശേഖരണത്തിലും കണ്ടെയ്മെൻ്റ് സോണുകൾ നിശ്ചയിക്കുന്നതിലും പൊലീസിനുള്ള അധികാരം നിയന്ത്രിക്കുന്നതാണ് പുതിയ ഉത്തരവ്. വിവരശേഖരണവും കണ്ടെയ്മെന്റ് സോണുകൾ നിശ്ചയിക്കലും ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതലയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

എന്നാൽ സമ്പർക്ക പട്ടിക തയാറാക്കുന്നടക്കം പൊലീസ് നേതൃത്വം നൽകണമെന്ന് കാണിച്ച് നേരത്തെ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. കണ്ടെയ്മെന്റ് സോണുകളുടെ പരിപാലനം മാത്രമാണ് പൊലീസിന്റെ ചുമതലയെന്നും ഉത്തരവിലുണ്ട്. വിവരശേഖരണത്തിലടക്കം പൊലീസ് നടപടി തുടരുമെന്നായിരുന്നു ഇന്നലെയും മുഖ്യമന്ത്രിയും പറഞ്ഞത്.

അതേസമയം, കോവിഡ് പ്രതിരോധത്തില്‍ റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് മറികടന്ന് പൊലീസ് മുന്നോട്ട്. രോഗികളുടെ ഫോണ്‍ വിവരശേഖരണം തുടരുമെന്നാണ് വിവരം. ക്രമീകരണങ്ങള്‍ വൈകരുതെന്ന് അറിയിച്ച് ടെലികോം സേവനദാതാക്കള്‍ക്ക് പൊലീസ് കത്ത് നല്‍കി. ടവര്‍ പ്രദേശവും സംസാരിച്ച നമ്പരുകളും ഒപ്പം വേണം. എന്നാല്‍ കോവിഡ് പ്രതിരോധത്തില്‍നിന്ന് പൊലീസിനെ ഒഴിവാക്കിയിട്ടില്ലെന്നാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വിശദീകരണം. കോവിഡ് വിവരണശേഖരണത്തിനും നിയന്ത്രണമേഖല നിശ്ചയിക്കാനുമുള്ള പൊലീസിന്റെ ചുമതല മാറ്റി ഇന്നലെ രാത്രിയാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയത്.

pathram:
Related Post
Leave a Comment