ഹിന്ദു വിരുദ്ധ പോസ്റ്റ്; മുന്‍ എംഎല്‍എയെ എഎപി സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിനേ തുടര്‍ന്ന് മുന്‍ ആംആദ്മി എംഎല്‍എ ജര്‍ണയില്‍ സിങ്ങിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. എന്നാല്‍ തന്റെ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത ഇളയ മകന്‍ അബദ്ധത്തില്‍ ഇട്ട പോസ്റ്റാണതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ആം ആദ്മി പാര്‍ട്ടി ഒരു മതേതര പാര്‍ട്ടിയാണെന്നും ഒരു മതത്തെയും അവഹേളിക്കുന്ന ആര്‍ക്കും പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാവില്ലെന്നും പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സിഖ്‌ സമുദായവും ഇക്കാര്യത്തില്‍ ദുഖിതരാണെന്നും ഏതെങ്കിലും മതത്തിനെതിരായ ഇത്തരം കാര്യങ്ങള്‍ ഗുരുനാനാക്കിന്റെ തത്വങ്ങള്‍ക്ക് എതിരാണെന്നും പ്രസ്താവനയില്‍ പറയുന്നു.

മുന്‍ മാധ്യമ പ്രവര്‍ത്തകന്‍കൂടിയായ ജര്‍ണയില്‍ സിങ് 2015ല്‍ രജൗരി ഗാര്‍ഡന്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയായിരുന്നു. പ്രകാശ് സിങ് ബാദലിനെതിരായി പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായാണ് അദ്ദേഹം സീറ്റ് ഒഴിഞ്ഞത്. തിരഞ്ഞെടുപ്പില്‍ തോറ്റതോടെ അദ്ദേഹം പാര്‍ട്ടിയുമായി അകലുകയായിരുന്നു.

pathram:
Leave a Comment