ബെംഗളൂരു സംഘര്‍ഷം: പൊതുമുതല്‍ നഷ്ടം സമരക്കാരില്‍ നിന്ന് ഈടാക്കും

ബെംഗളൂരു: പോലീസ് വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടാനിടയായ ബെംഗളൂരു സംഘര്‍ഷം ആസൂത്രിതമായിരുന്നുവെന്ന് കര്‍ണാടക മന്ത്രി സി.ടി. രവി. പൗരത്വബില്ലിനെതിരെ കഴിഞ്ഞ വര്‍ഷം നടന്ന പ്രക്ഷോഭത്തിന് പിന്നാലെ യുപി സര്‍ക്കാര്‍ പൊതുമുതല്‍ നഷ്ടം സമരക്കാരില്‍ നിന്ന് ഈടാക്കിയതിന് സമാനമായി ബെംഗളൂരുവിലും ഈടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവില്‍ അക്രമസംഭവങ്ങള്‍ എങ്ങനെ ആരംഭിച്ചു എന്നത് സംബന്ധിച്ച് പോലീസ് ഇതുവരെ വിശദീകരണം നടത്തിയിട്ടില്ലെങ്കിലും കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയ വാഗ്വാദം തുടങ്ങിയിട്ടുണ്ട്.

‘കലാപം ആസൂത്രണം ചെയ്തിരുന്നു. സ്വത്തുക്കള്‍ നശിപ്പിക്കാന്‍ പെട്രോള്‍ ബോംബും കല്ലുകളും ഉപയോഗിച്ചു. മൂന്നൂറിലധികം വാഹനങ്ങള്‍ നശിപ്പിച്ചു. അക്രമത്തില്‍ ഞങ്ങള്‍ക്ക് സംശയമുണ്ട്. അന്വേഷണത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ. ഉത്തര്‍പ്രദേശിന് സമാനമായി സ്വത്ത് നഷ്ടം കലാപകാരികളില്‍ നിന്ന് ഈടാക്കും’, മന്ത്രി രവി പറഞ്ഞു.

കോണ്‍ഗ്രസ് എംഎല്‍എ ശ്രീനിവാസ മൂര്‍ത്തിയുടെ അടുത്ത ബന്ധുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷത്തില്‍ ബെംഗളൂരു ഡി.ജെ. ഹള്ളി പോലീസ് സ്‌റ്റേഷന്‍ കോമ്പൗണ്ടിനുള്ളിലുണ്ടായിരുന്ന ഇരുനൂറോളം ബൈക്കുകള്‍ കത്തിനശിച്ചിട്ടുണ്ട്.

pathram:
Related Post
Leave a Comment