പത്തനംതിട്ട ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(ആഗസ്റ്റ് 12) 19 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 9 പേര്‍ രോഗമുക്തരായി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും നാലുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 13 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ കുമ്പഴ ക്ലസ്റ്ററിലുളള അഞ്ചു പേരുണ്ട്.

• വിദേശത്തുനിന്ന് വന്നവര്‍

1) യു.എ.ഇ.യില്‍ നിന്നും എത്തിയ മണ്ണടി സ്വദേശി (22)
2) യു.എ.ഇ.യില്‍ നിന്നും എത്തിയ ചേരിമുക്ക് സ്വദേശി (21)

• മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

3) ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ കുന്നന്താനം സ്വദേശിനി (31)
4) പഞ്ചാബില്‍ നിന്നും എത്തിയ മാത്തൂര്‍ സ്വദേശി (35)
5) ബാംഗ്ലൂരില്‍ നിന്നും എത്തിയ ഇലവുംതിട്ട സ്വദേശിനി (29)
6) ഹൈദരാബാദില്‍ നിന്നും എത്തിയ കുമ്പനാട് സ്വദേശിനി (57)

• സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

7) നിരണം സ്വദേശിനി (3). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
8) കടമ്മനിട്ട സ്വദേശി (40). പത്തനംതിട്ട സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ്. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
9) കടമ്മനിട്ട സ്വദേശിനി (8). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
10) കടമ്മനിട്ട സ്വദേശിനി (4). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
11) കടമ്മനിട്ട സ്വദേശി (41). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
12) അടൂര്‍ സ്വദേശിനി (63). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
13) ഇലന്തൂര്‍ പരിയാരം സ്വദേശി (24). റാന്നി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ്. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
14) കടമ്പനാട് സ്വദേശി (28). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
15) മലയാലപ്പുഴ താഴം സ്വദേശി (52). പത്തനംതിട്ടയിലെ സ്വകാര്യ ബാങ്കില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
16) മലയാലപ്പുഴ താഴം സ്വദേശിനി (45). പത്തനംതിട്ടയിലെ സ്വകാര്യ ബാങ്കില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
17) മലയാലപ്പുഴ താഴം സ്വദേശിനി (19). പത്തനംതിട്ടയിലെ സ്വകാര്യ ബാങ്കില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
18) കല്ലൂപ്പാറ സ്വദേശി (31). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
19) തേക്കുതോട് സ്വദേശി (41). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

ജില്ലയില്‍ ഇതുവരെ ആകെ 1843 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 862 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 2 പേര്‍ മരണമടഞ്ഞു.
ജില്ലയില്‍ ഇന്ന് 9 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1625 ആണ്.

പത്തനംതിട്ട ജില്ലക്കാരായ 216 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 210 പേര്‍ ജില്ലയിലും, ആറു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 78 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 51 പേരും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നാലു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 48 പേരും പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 31 പേരും കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് സിഎഫ്എല്‍ടിസിയില്‍ 62 പേരും ഐസൊലേഷനില്‍ ഉണ്ട്.

സ്വകാര്യ ആശുപത്രികളില്‍ 29 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 303 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 90 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 4990 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1297 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1515 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 119 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 86 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 7802 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര് – ഇന്നലെ വരെ ശേഖരിച്ചത് -ഇന്ന് ശേഖരിച്ചത്- ആകെ
1, ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്)- 42908- 582- 43490
2,ട്രൂനാറ്റ് പരിശോധന- 1086 – 30- 1116
3,റാപ്പിഡ് ആന്റിജന്‍ പരിശോധന- 3653- 239- 3892
4,റാപ്പിഡ് ആന്റിബോഡി പരിശോധന-485 – 0- 485
ആകെ ശേഖരിച്ച സാമ്പിളുകള്‍ -48132- 851- 48983

986 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 3.65 ശതമാനമാണ്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.11 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 35 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 93 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1522 കോളുകള്‍ നടത്തുകയും 15 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

ഇന്ന് നടന്ന പരിശീലന പരിപാടിയുടെ ഭാഗമായി 10 ഡോക്ടര്‍മാര്‍ക്കും, 16 നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍ക്കും സിഎഫ്എല്‍ടിസി മാനേജ്‌മെന്റ് പരിശീലനം നല്‍കി.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ആഫീസറുടെ ചേമ്പറില്‍ കൂടി.

pathram:
Related Post
Leave a Comment