175 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 175 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മംഗളൂരുവില്‍ പിടിയിലായി. കാസര്‍ഗോഡ് മഞ്ചേശ്വരം ഹൊസങ്കടിയിലെ ഇബ്രാഹിം എന്ന അര്‍ഷാദ് (26), മജീര്‍ പള്ളയിലെ മുഹമ്മദ് ഷഫീക് (31), ദക്ഷിണ കന്നഡ ബന്ദ്വാല്‍ കന്യാന സ്വദേശി കലന്ദര്‍ ഷാഫി (26)എന്നിവരാണ് പിടിയിലായത്.

കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച പിക്കപ്പ് വാനും നിരീക്ഷണ വാഹനമായ കാറും പുത്തൂര്‍ പോലീസ് പിടിച്ചെടുത്തു. 18 ലക്ഷത്തിലധികം രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത കഞ്ചാവ്.

pathram desk 1:
Related Post
Leave a Comment